ന്യൂഡൽഹി : കർഷകരും സൈനികരും രാജ്യത്തിന്റെ നട്ടെല്ലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പറഞ്ഞു.രാജ്യം കർഷകരോട് കടപ്പെട്ടിരിക്കുന്നുവെന്നും രാംനാഥ് കൊവിന്ദ്. പറഞ്ഞു..എല്ലാവരും ഭരണഘടന അനുസരിക്കാൻ ബാധ്യസ്ഥരാണന്നും രാഷ്ട്രപതി രാജ്യത്തെ ഓർമ്മിപ്പിച്ചു.രാജ്യത്തെ എല്ലാ പൗരൻമാർക്കും രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന ആശംസകൾ നേർന്നു.കൊവിഡ് കാലത്ത് കർഷകർ വലിയ പ്രതിസന്ധി നേരിട്ടുവെന്നും പ്രതികൂല കാലാവസ്ഥയേയും കൊവിഡ് അടക്കമുള്ള വെല്ലുവിളികളെയും അതിജീവിച്ച് കർഷകർ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിൽ കുറവ് വരാതെ കാത്തുവെന്ന് രാഷ്ട്രപതി അനുസ്മരിച്ചു. ഇതിന് രാജ്യം എന്നും കൃതജ്ഞതയുണ്ടാകുമെന്നും രാഷ്ട്രപതി പറഞ്ഞു.കൊവിഡ് പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർ വലിയ പങ്ക് വഹിച്ചുവെന്ന് പറഞ്ഞ രാഷ്ട്രപതി വാക്സീന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിമെച്ചപ്പെടുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

विपरीत प्राकृतिक परिस्थितियों, अनेक चुनौतियों और कोविड की आपदा के बावजूद हमारे किसान भाई-बहनों ने कृषि उत्पादन में कोई कमी नहीं आने दी। यह कृतज्ञ देश हमारे अन्नदाता किसानों के कल्याण के लिए पूर्णतया प्रतिबद्ध है।
— President of India (@rashtrapatibhvn)
January 25, 2021

LEAVE A REPLY

Please enter your comment!
Please enter your name here