ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി തൊണ്ണൂറ്റിഏഴ് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് ഇതുവരെ 2,138,044 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 71,718,630 ആണ്. .അമേരിക്ക,ഇന്ത്യ,ബ്രസീൽ,റഷ്യ,ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിൽ രോഗബാധിതരുടെ എണ്ണം 25,693,539 ആണ്. 126,596 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 429,392 ലക്ഷം പേർ മരിച്ചു. ഒന്നരക്കോടിയിലധികം ആളുകൾ സുഖം പ്രാപിച്ചു.രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ 10,668,356 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 186,115 പേർ മാത്രമേ ചികിത്സയിലുള്ളു. രോഗമുക്തി നേടിയവരുടെ എണ്ണം 10,328,738 ആയി ഉയർന്നു. 153,503 ലക്ഷം പേർ മരിച്ചു.

ബ്രസീലിൽ 8,844,600 രോഗബാധിതരാണ് ഉള്ളത്. 217,081 ലക്ഷം പേർ മരിച്ചു. 7,653,770 പേർ രോഗമുക്തി നേടി. റഷ്യയിൽ മുപ്പത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇരുപത്തൊന്നായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലും രോഗബാധിതരുടെ എണ്ണം മുപ്പത്തിയാറ് ലക്ഷം കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here