????????????????????????????????????

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നു പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രാവിലെ 11നാണു ബജറ്റ് അവതരണം. ചരിത്രത്തില്‍ ആദ്യമായി പേപ്പര്‍ രഹിത ബജറ്റാണു ധനമന്ത്രി അവതരിപ്പിക്കുന്നത്.

കോവിഡില്‍നിന്നു രാജ്യം കരകയറിത്തുടങ്ങിയെങ്കിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ​​കൈയെത്തുന്ന ദൂരത്തല്ല. ഇന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റ് കടലാസ് രഹിതമാകും.

ഇന്നത്തെ കേന്ദ്ര ബജറ്റില്‍ നിന്നു സാധാരണക്കാരും ഇടത്തരക്കാരും വലിയ ആശ്വാസമാണു പ്രതീക്ഷിക്കുന്നത്, ആദായനികുതിയിലടക്കം ഇളവുകളിലേക്കാണ് അവര്‍ ഉറ്റുനോക്കുന്നത്. കോവിഡില്‍ തളര്‍ന്ന ജനജീവിതം സാധാരണനിലയിലേക്ക് എത്തണമെങ്കില്‍ എത്തവണത്തേയും പോലത്തെ പ്രഖ്യാപനങ്ങള്‍ മതിയാകില്ല ബജറ്റില്‍.

ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനും വ്യക്തമാണ്. കോവിഡിനു ശേഷം 4-5 മിനി ബജറ്റുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞെന്നും ഇതിന്റെ തുടര്‍ച്ചയാകും വരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇതുവരെ ആരും കാണാത്ത ബജറ്റാകും പ്രഖ്യാപിക്കുകയെന്നു ധനമന്ത്രി നിര്‍മലാ സീതാരാമനും വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണിനു ശേഷമെത്തുന്ന ആദ്യ ബജറ്റ് എന്ന നിലയ്ക്ക് ഇളവുകളില്‍ കുറഞ്ഞൊന്നും പൊതുജനം ആഗ്രഹിക്കുന്നില്ല.

സാധാരണക്കാരന്‍ ബജറ്റില്‍ ആഗ്രഹിക്കുന്ന ചില പ്രതീക്ഷകള്‍ താഴെ:

* ആദായനികുതി ഇളവ്

ആദായനികുതി സ്ലാബുകളിലെ ഇളവാണ് ഇടത്തരക്കാരുടെ വലിയ സ്വപ്നം. മിക്കവാറും എല്ലാ ഇളവുകളും ആനുകൂല്യങ്ങളും വേണ്ടെന്നുവയ്ക്കുന്നവര്‍ക്കു മാത്രമേ കുറഞ്ഞ സ്ലാബുകള്‍ ലഭിക്കൂ എന്നതാണു കഴിഞ്ഞ ബജറ്റ് കഴിഞ്ഞപ്പോഴുള്ള അവസ്ഥ.

അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തിനു നികുതിയിളവ് ലഭിക്കുമെങ്കിലും ആ പരിധി കടന്നാല്‍ രണ്ടര ലക്ഷത്തിനു മുകളിലുള്ള മുഴുവന്‍ വരുമാനത്തിനും നികുതി നല്‍കണം. 5.10 ലക്ഷം വരുമാനമുള്ളയാള്‍ക്കു നികുതി കഴിഞ്ഞ് െകെവശമുണ്ടാകുന്ന പണം അഞ്ചു ലക്ഷം രൂപ വരുമാനമുള്ളവരിലും കുറവായിരിക്കുമെന്ന വിചിത്രമായ സാഹചര്യം!

സങ്കീര്‍ണമായ ഈ സംവിധാനം മാറണമെന്നും അഞ്ചു ലക്ഷം രൂപ വരെ പൂര്‍ണമായും ആദായനികുതി ഒഴിവു നല്‍കണമെന്നുമാണ് ആവശ്യം. എട്ടു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി അഞ്ചു ശതമാനമായി കുറയ്ക്കണമെന്നും ആവശ്യമുയരുന്നു.

* 80സി പ്രകാരമുള്ള പരിധിയില്‍ വര്‍ധന

ആദായനികുതിയില്‍ 80സി വകുപ്പു പ്രകാരമുള്ള ഡിഡക്ഷന്‍ ഇപ്പോള്‍ പരമാവധി ഒന്നര ലക്ഷം രൂപയാണ്. ഇത് മൂന്നു ലക്ഷമായി ഉയര്‍ത്തുന്നതു സാധാരണക്കാര്‍ക്ക് ചെറു സമ്പാദ്യങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും പ്രോത്സാഹനമാകും.

* വര്‍ക്ക് ഫ്രം ഹോം ഇളവ്

കോവിഡ് കാലത്ത് ഒട്ടേറെപ്പേരുടെ വീടുകള്‍ ജോലിസ്ഥലമായി മാറി. വാടക, ഇന്റര്‍നെറ്റ് ചാര്‍ജ്, െവെദ്യുതി നിരക്ക്, ഫര്‍ണിച്ചര്‍ വാങ്ങല്‍ തുടങ്ങി വീട് ഓഫീസായി മാറ്റാന്‍ പലര്‍ക്കും വലിയ ചെലവുണ്ടായി. ഇതു കണക്കിലെടുത്ത് 50,000 രൂപ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ അധികമായി അനുവദിക്കണമെന്ന് ആവശ്യം.

കടലാസ് രഹിതം; ആപ് തയാര്‍

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്‌േറ്റാറില്‍ നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാകും. ഇംഗ്‌ളീഷ്, ഹിന്ദി ഭാഷകളിലാകും ബജറ്റ് വിവരം ലഭ്യമാകുക. ബജറ്റ് വെബ്െസെറ്റ് നിന്നുള്ള വിവരങ്ങളായിരിക്കും ആപ്പിലും ലഭ്യമാകുന്നത്. മുന്‍ വര്‍ഷങ്ങളിലെ ബജറ്റും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗങ്ങളും ആപ്പില്‍ ലഭിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണു പൂര്‍ണമായും കടലാസ് രഹിത ബജറ്റ് തയാറാക്കുന്നത്. ഇതിനായി ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് സ്മാര്‍ട്ട്ഫോണുകള്‍ക്കായി പ്രത്യേക ആപ് വികസിപ്പിച്ചു. യൂണിയന്‍ ബജറ്റ് മൊെബെല്‍ ആപ്പ് എന്നാണു പേര്.

LEAVE A REPLY

Please enter your comment!
Please enter your name here