സലിം

 

കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനായ പ്രശസ്ത എഴുത്തുകാരനും, ഗവേഷകനും ഭരണാധികാരിയുമായ ശ്രീ വി.പി.ജോയി എന്ന ജോയി വാഴയിലിനെ അഭിനന്ദിക്കാനും, അദ്ദേഹവുമായി സംവദിക്കാനും ഫോമാ ഫെബ്രുവരി 6 നു ശനിയാഴ്ച ഈസ്റ്റേൺ സ്റ്റാൻഡേഡ് സമയം രാവിലെ 10 നു സൂം വെബിനാറിൽ മുഖാമുഖം പരിപാടി സംഘടിപ്പിക്കും.

 

എഴുത്തിന്റെയും ഗവേഷണത്തിന്റെയും വഴികളിലൂടെ നടന്നും, ഇന്ദ്രപ്രസ്ഥത്തിലെ മലയാള സാഹിത്യ സദസ്സുകൾ കവിതകൾ കൊണ്ടു ശ്രദ്ധേയമാക്കിയും, പ്രവാസി മലയാളികളുടെ പൊതു സാംസ്കാരിക ബോധമണ്ഡലങ്ങളിൽ അറിവിന്റെ നക്ഷത്ര വിളക്കുകൾ തെളിച്ചും, കേരള ക്ലബ്ബിന്റെ വഴികാട്ടിയായും നിറഞ്ഞു നിന്ന അദ്ദേഹം നാഷണൽ കെമിക്കൽ വെപ്പൺസ് കൺവെൻഷൻ അതോറിറ്റിയുടെ ചെയർമാൻ സ്ഥാനത്ത് നിന്നും കേരളത്തിന്റെ    ചീഫ് സെക്രട്ടറി എന്ന ഉന്നതമായ പദവിയിലേക്ക് എത്തപ്പെടുകയാണ്

ഏതൊരു മലയാളിയും സ്വപ്നം കാണുന്ന, അഭിമാനിക്കാവുന്ന വിവിധ തസ്തികകളിൽ തന്റെ പ്രതിഭയുടെയും പ്രവൃത്തിയുടെയും, നക്ഷത്ര ദീപാലങ്കാരങ്ങൾ ചാർത്തിയാണ് അദ്ദേഹം കേരളത്തിലെ ചീഫ് സെക്രട്ടറി പദവിയിലേക്ക് അവരോധിതനാകുന്നത്.  കോളേജീയേറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ, കേരള കോപ്പറേറ്റിവ് സൊസൈറ്റിസിന്റെ രജിസ്ട്രാർ, കേരള പബ്ലിക് ഇൻസ്ട്രക്ഷൻ ആന്റ് കമ്മീഷണർ ഫോർ ഗവണ്മെന്റ് എക്‌സാമിനേഷന്റെ ഡയറക്ടർ, കേന്ദ്ര ഊർജ്ജ വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി,കേരള സർക്കാരിന്റെ മുഖ്യ ധനകാര്യ വകുപ്പ്, നികുതി വകുപ്പികളുടെ സെക്രട്ടറി, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിന്റെ ജോയിന്റ് സെക്രട്ടറി,സെൻട്രൽ പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ, എന്നിങ്ങനെ ഏറെ പ്രാധ്യാന്യമുള്ള ഒരു പാട് തസ്തികകളിൽ അദ്ദേഹം തന്റെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

അറിവാഴം , മണല്‍വരകള്‍,മാതൃവിലാപം,രാമാനുതാപം, നിലാനിർഝരി,നിറമെഴുതുംമപാരുൾ,

 മലയാളഗസൽ,നക്ഷത്തരാഗം, ഋതുഭേദങ്ങൾ,ശലഭയാനം, നിമിഷജാലകം, എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൂടാതെ ബന്ധനസ്ഥനായ ന്യായാധിപൻ എന്ന നോവലും, തവോയിസത്തിമന്റ ജ്ഞാനപ്പാന, പ്രവാചകൻ, വെങ്കലരൂപിയായ അശ്വാരൂഡൻ, ഉപനിഷത് കാവ്യ താരാവലി എന്നിങ്ങനെ ചില വിവർത്തനങ്ങളും, മനുഷ്യ മനസ്സുകളുടെ  ആകുലതകളും, നൊമ്പരങ്ങളും, സങ്കീര്‍ണതകളും  രാഷ്‌ട്രീയ ധാര്‍മിക മൂല്യങ്ങളും ഒക്കെ വിഷയങ്ങളായ കൃതികള്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. രാജ്യാന്ത ജേണലുകളില്‍ നിരവധി ഗവേഷണപ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായി  പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

 

മലയാളിയുടെ അഭിമാനമായ നിയുക്ത ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയിൽ എല്ലാ മലയാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന്. ഫോമാ  പ്രസിഡന്റ്  അനിയൻ ജോർജ്ജ്, ജനറൽ  സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here