റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

ചിക്കാഗോ: ടെക്‌സാസിലെ മിസ്സൂറി സിറ്റിയിൽ മേയറായി തെരെഞ്ഞെടുക്കപ്പെട്ട റോബിൻ ഇലക്കാട്ടിന് ചിക്കാഗോ പൗരസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചിക്കാഗോ സമൂഹത്തിൽ നിന്നും സംഘടനകൾക്കും മത സാമുദായിക പ്രസ്ഥാനങ്ങൾക്കും അതീതമായി വിവിധ മേഖലകളിൽ നിന്നുള്ള മലയാളികൾ ചേർന്നാണ് റോബിൻ സ്വീകരിച്ചത്.  ചിക്കാഗോയിൽ നിന്ന് അമേരിക്കൻ ജീവിതം ആരംഭിച്ച റോബിൻ ഇലക്കാട്ട്, ചിക്കാഗോ മലയാളികളെ സംബന്ധിച്ചിടത്തോളം ഏവരുടെയും ഒരു നല്ല സുഹൃത്തും അഭിമാനവുമാണ് എന്ന് സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ട് ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു, റോബിൻ ഇലക്കാട്ടിന്റെ ഉറ്റ സുഹൃത്തുക്കൾ കൂടിയായ ബിനു പൂത്തുറയിലും സ്റ്റീഫൻ കിഴക്കേക്കുറ്റും ( മിഡ്‌വെസ്റ്റ് മലയാളീ അസോസിയേഷൻ പ്രസിഡണ്ട്) ചേർന്ന് റോബിൻ ഇളക്കാട്ടിനെ പൊന്നാടയണിയിച്ചു. ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡണ്ട് ജോൺസൺ കണ്ണൂക്കാടൻ, സോഷ്യൽ ക്ലബ് പ്രസിഡണ്ട് ബിനു കൈതക്കത്തൊട്ടിയിൽ, ഇല്ലിനോയിസ് മലയാളീ അസോസിയേഷൻ പ്രസിഡണ്ട് സിബു മാത്യു, കേരള അസോസിയേഷനെ പ്രതിനിധീകരിച്ച് ആന്റോ കവലക്കൽ, ഫോമാ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ പീറ്റർ കുളങ്ങര, ചിക്കാഗോ യു ഡി എഫ് കൺവീനർ സണ്ണി വള്ളിക്കളം, ചിക്കാഗോ കൈരളി ലയൺസ് പ്രസിഡണ്ട് സിബി കദളിമറ്റം തുടങ്ങി നിരവധി പേര് ആശംസകളുമായി സ്വീകരണത്തിൽ പങ്കെടുത്തു. ചിക്കാഗോ എന്നും തനിക്ക് തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന തന്റെ സ്വന്തം നാട് തന്നെയാണ് എന്ന് മറുപടി പ്രസംഗത്തിൽ റോബിൻ ഇലക്കാട്ട് അറിയിച്ചു.

 വർഷങ്ങൾക്ക് മുൻപ് ചിക്കാഗോയിൽ പ്രവാസി ജീവിതത്തിന് തുടക്കം കുറിച്ച കാലം മുതൽ നല്ല സുഹൃത്തുക്കളായി കൂടെയുണ്ടായിരുന്ന ചിക്കാഗോയിലെ സുഹൃത്തുക്കളെ അദ്ദേഹം പ്രത്യേകം സ്മരിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിലെ മുഖ്യ ധാരയിലേക്ക് ഇറങ്ങി ചെന്ന് കൊണ്ട് , അമേരിക്കൻ ജാതിപത്യത്തിൽ ഭാഗമാകുവാൻ അവസരം ലഭിച്ചത് ഒരു ദൈവാനുഗ്രഹം ആയി കരുതുന്നുവെന്നും , ജനങ്ങളെ സേവിക്കുവാനായുള്ള ഈ ഉദ്യമത്തിൽ ശക്തി പകരുവാൻ കൂടെ  നിൽക്കുന്ന എല്ലാ ചിക്കാഗോ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here