ഫ്രാൻസിസ് തടത്തിൽ 
 

ന്യൂജേഴ്‌സി: ഫൊക്കാനയുടെ പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ ഫോറം  ചെയർമാൻ ആയി കാനഡയിൽ നിന്നുള്ള പ്രമുഖ നേതാവ് കുര്യൻ പ്രക്കാനത്തെ നിയമിച്ചു. സാജൻ കുര്യൻ (ഫ്ലോറിഡ) യാണ് കോ.ചെയർ.പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ കോർഡിനേറ്ററാമാരായി ഡോ. ജേക്കബ് ഈപ്പൻ (കാലിഫോർണിയ), ടോം നൈനാൻ (ന്യൂയോർക്ക്), സതീശൻ നായർ (ചിക്കാഗോ), എന്നിവരെയും നിയമിച്ചതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു.

കാനഡയിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ ബ്രാംപ്ടൺ മലയാളി അസോസിയേഷന്റെ തുടർച്ചയായി പന്ത്രണ്ടാം തവണ  പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട കുര്യൻ കാനഡ മലയാളികളുടെ ഇടയിൽ ഏറെ അറിയപ്പെടുന്ന സംഘടനാ പ്രവർത്തകനാണ്. ഫൊക്കാനയുടെ 2020-2022 ഭരണസമിതിയിലേക്ക് നടന്ന തെരെഞ്ഞടുപ്പ് പ്രക്രിയയുടെ ചുക്കാൻ പിടിച്ച തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആയിരുന്ന കുര്യൻ പ്രക്കാനം ഫൊക്കാനയുടെ മുൻ ട്രസ്റ്റി ബോർഡ് മെമ്പർ കൂടിയായിരുന്നു. കേരള ലോക് സഭ മെമ്പർ കൂടിയായ അദ്ദേഹം  നോർക്ക കാനഡ ഹെൽപ്ല് ലൈൻ കോഓർഡിനേറ്റർ കൂടിയാണ്.

മലയാള മയൂരം എന്ന നോർത്ത് അമേരിക്കയിലെ ആദ്യ ഓൺലൈൻ ചാനൽ സ്ഥാപകൻ. കാനഡയിലെ ചെറുതും വലുതുമായ സംഘടനകളെ കൂട്ടിയിണക്കി നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻ ഇൻ കാനഡ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരൻ , പ്രവാസിയുടെ അവകാശം സംരക്ഷിക്കാനൻ ചരിത്രത്തിൽ ആദ്യമായി നോർത്തമേരിക്കയിൽ നിന്നും ആറന്മുളയിൽ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നോമിനേഷൻ നൽകി അങ്കപ്പുറപ്പാട് നടത്തി ചരിത്രം കുറിച്ച നേതാവുകൂടിയാണ് കുര്യൻ പ്രക്കാനം. പ്രവാസി ലോകത്തെ ഏറ്റവും വലിയ വള്ളംകളിയായ കനേഡിയൻ‍ നെഹ്രു ട്രോഫി വള്ളംകളിയെ ഇക്കഴിഞ്ഞ 11 വർഷമായി കുര്യന്റെ നേതൃത്വത്തിലാണ് നടന്നു വരുന്നത്.

 

ഫൊക്കാനയുടെ പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ കോ.ചെയർ ആയി നിയമിക്കപ്പെട്ട സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള സാജൻ കുര്യൻ അമേരിക്കൻ രാഷ്ട്രീയ രംഗത്തും സാമൂഹിക സംഘടനാ തലത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ വ്യക്തിയാണ്. മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ സാജൻ ഉപരിപഠനത്തിനായി 1991 ലാണ് അമേരിക്കയിൽ എത്തിയത്.ഫിലാഡൽഫിയയിലെ ആൽബർട്ട് ഐൻസ്റ്റീൻ സ്ക്കൂൾ ഓഫ് റേഡിയോളജിയിൽ നിന്നും കാത്ത് സ്കാൻ ടെക്നോളോജിസ്റ്റ് ബിരുദം നേടിയ ശേഷം ആരോഗ്യരംഗത്ത് പ്രവർത്തിച്ചുവരികയാണ്.

സിറ്റി ചാർട്ടർ മെമ്പർ ആയി സ്തുത്യർഹമായ സേവനം ചെയ്തുവരുന്ന സാജൻ കോക്കനട്ട് ക്രീക്ക് സിറ്റി റിവ്യൂ ബോർഡ്, കൗണ്ടി സ്ക്കൂൾ ബോർഡ് ഫസിലിറ്റി ടാസ്ക്ക് ഫോഴ്സ്,പേർക്ക്സ് ആൻഡ് റേക്രീയേഷൻ അഡ്വൈസറി ബോർഡ്,ഹോം ഓണേഴ്‌സ് അസോസിയേഷൻ ബോർഡ്,(HOA),ഡിയർഫീൽഡ് ഡെമോക്രറ്റിക്ക് ക്ലബ് പ്രസിഡണ്ട്,ഇന്റർനാഷണൽ ഹ്യൂമൻ റൈറ്സ്ഓ ർഗനൈസഷൻ ബോർഡിന്റെ ചാപ്റ്റർ പ്രസിഡണ്ട്, ബ്രോവാർഡ് കൗണ്ടി കോക്കസ് ബോർഡ്, കരീബിയൻ കോക്കസ് ഡെമോക്രറ്റിക്ക് ബോർഡ്, സൗത്ത് ഏഷ്യൻ അമേരിക്കൻ ഡെമോക്രറ്റിക്ക് കോക്കസ് -സ്ഥാപകൻ, ഹോളിവുഡ് കൊളംബിയൻ ലയൺസ് ക്ലബ് ഇന്റർനാഷണൽ ബോർഡ് തുടങ്ങിയ നിരവധി പൊതു പ്രവർത്തന മേഖലയിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരികയാണ്

ഫ്ലോറിഡയിലെ ഡേവിസ് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച സാജൻ മഹാത്മാ ഗാന്ധി സ്ക്വയർ ഫൗണ്ടേഷൻ ബോർഡിലും അംഗമാണ്. ഇന്ത്യൻ -അമേരിക്കൻ സമൂഹത്തിന്റെ കെട്ടുറപ്പിനും വ്യാവസായിക ഉന്നതിക്കും മുൻതൂക്കം നൽകുന്ന ഇൻഡോ -അമേരിക്കൻ ഫെസ്റ്റിവലിന്റെ കോർഡിനേറ്റർ കൂടിയാണ് സാജൻ കുര്യൻ.സൗത്ത് ഫ്‌ളോറിഡയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായാ സാജൻ
മലയാളികളുടെ ഇമ്മിഗ്രേഷൻ തുടങ്ങിയ  കാര്യങ്ങളിൽ എല്ലാ സഹായങ്ങളും  ചെയ്യാന്‍ സർവ്വസന്നദ്ധനായ പൊതുപ്രവർത്തകനാണ്.
ഫ്‌ളോറിഡയിലെ ഏല്ലാ മലയാളി സംഘടനകളുമായും വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന അദ്ദേഹം  ഒരു മികച്ച സംഘാടകൻ കൂടിയാണ്.

ഫൊക്കാനയുടെ പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ കമ്മിറ്റി കൺവീനർ ആയി നിയമിക്കപ്പെട്ട തോമസ് നൈനാൻ ഫൊക്കാനയുടെ മുൻ യൂത്ത് കമ്മിറ്റി കൺവീനർ കൂടിയാണ്. രണ്ടു തവണ ന്യൂസിറ്റി ലൈബ്രറി ബോർഡ് പ്രസിഡണ്ട് ആയിരുന്ന ടോം നൈനാൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ ന്യൂസിറ്റി കമ്മിറ്റി മെമ്പർ ആണ്. മികച്ച സാമൂഹ്യ പ്രവർത്തകൻ കൂടിയായ ടോം ഹഡ്സൺ വാലി മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ട് കൂടിയാണ്.

ഫൊക്കാനയുടെ പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ കമ്മിറ്റി കൺവീനർ ആയി നിയമിക്കപ്പെട്ട സതീശൻ നായർ ഫോക്കനയുടെ നാഷണൽ കമ്മിറ്റി മെമ്പർ കൂടിയാണ്. ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ സംഘടനാ നേതാവും ചിക്കാഗോ  മിഡ്‌വെസ്റ് റീജിയണിൽ  രാഷ്ട്രീയ- സാമൂഹിക രംഗത്ത് തനതായ  വ്യക്തിമുദ്ര പതിപ്പിച്ച സതീശൻ നായർ ആദ്യത്തെ കേരള ലോക്‌സഭാ അംഗമായിരുന്നു.

മിഡ്‌വെസ്റ് മലയാളീ അസോസിയേഷനെ  പ്രതിനിധീകരിക്കുന്ന അദ്ദേഹം അസോസിയേഷന്റെ മുൻ പ്രസിഡണ്ടും ട്രസ്റ്റീ  ബോർഡ്  ചെയര്മാൻ, ട്രസ്റ്റീ ബോർഡ് മെമ്പർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കേരള ഹിന്ദു അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്. എൻ.എ) മുൻ വൈസ് പ്രസിഡണ്ടായിരുന്ന അദ്ദേഹം ഇപ്പോൾ ട്രസ്റ്റീ ബോർഡ് മെമ്പർ ആണ്. എ വി ഏവിയേഷനിൽ സീനിയർ എഞ്ചിനീയർ ആയ സതീശൻ നായർ കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണ്. ഫൊക്കാനയുടെ മുൻ അഡിഷണൽ അസോസിയേറ്റ് ട്രഷറർ ആയ വിജി എസ്. നായർ ആണ് ഭാര്യ.

ഫൊക്കാനയുടെ പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ കമ്മിറ്റി കൺവീനർ ആയി നിയമിക്കപ്പെട്ട ഡോ. ജേക്കബ് ഈപ്പൻ കാലിഫോർണിയയിലെ ആതുര സേവന രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ ശിശുരോഗ വിദഗ്ദ്ധൻകൂടിയാണ്. ഫൊക്കാനയുടെ കാലിഫോർണിയ റീജിയണൽ വൈസ് പ്രസിഡണ്ട് കൂടിയാണ്. മികച്ച സാമൂഹിക സേവകനായ ഡോ. ജേക്കബ് ആഫ്രിക്കയിലെ നൈജീരിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിലെ നിരാലംബരായ നിരവധിപേരിലേക്കും ലാഭേഛ കൂടാതെ സേവനം ചെയ്തിട്ടുണ്ട്.

അലമെഡാ ഹെൽത്ത് സിസ്‌റ്റം മെഡിക്കൽ ഡയറക്ടർ ആയ ഡോ.ജേക്കബ് ബെർക്കിലി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റികളിൽ നിന്ന് മെഡിക്കൽ സ്കൂൾ പഠനവും ഉപരിപഠനവും പൂർത്തിയാക്കിയ ശേഷം  തന്റെ സേവനം നിരാലംബരായ രോഗികൾക്കുൾപ്പെടെ സമർപ്പിക്കുകയായിരുന്നു. യുണൈറ്റഡ് നേഷൻ റെഫ്യൂജി ഹൈക്കമ്മീഷണറുടെ  (യു.എൻ.എച്ച്.സി.ആർ.) അഡ്വസർ ആയി സേവനം ചെയ്തിട്ടുള്ള അദ്ദേഹം ഫിലിപ്പീൻസിൽ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. നിലവിൽ വാഷിംഗ്‌ടൺ ഹോസ്പിറ്റൽ അൽമേഡ കൗണ്ടി ഡയറക്ടർ  ബോർഡിലെ (ട്രിസിറ്റി) ഇലക്റ്റഡ് അംഗമായ ഡോ.ജേക്കബ് യു. എസ്. ബെർകീലി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ അഡ്വസറി ബോർഡ് അംഗവുമായും പ്രവർത്തിക്കുന്നു.

അസോസിയേഷൻ ഓഫ് കാലിഫോർണിയ ഹെൽത്ത് കെയർ ഡിസ്ട്രിക്ടിന്റെ ബോർഡിന്റെ ബോർഡ് മെമ്പറും കാലിഫോർണിയ ഹോസ്പിറ്റൽ അസോസിയേഷൻ (സി. എച്ച്.എ) ന്റെ ഗവേർനസ് ഫോറത്തിലും ലോക്കൽ ഹെൽത്ത് കെയർ സെൻറെർ മെഡിക്കൽ ഡയറക്ടർ ,ഡയറക്ടർ ബോർഡ് മെമ്പർ ഓഫ് കിടാൻഗോ (Kidango), അൽമേഡ കൗണ്ടിയുടെ എവെരി ചൈൽഡ് കൗണ്ട്സ് കമ്മീഷന്റെ അഡ്വസർ എന്നീ  നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

 
ഫൊക്കാന പൊളിറ്റിക്കൽ ആൻഡ് ഇമ്മിഗ്രേഷൻ കമ്മിറ്റി ഭാരവാഹകളായി തെരെഞ്ഞെടുക്കപ്പെട്ട കുര്യൻ പ്രക്കാനം, സാജൻ കുര്യൻ, ഡോ. ജേക്കബ് ഈപ്പൻ , ടോം നൈനാൻ , സതീശൻ നായർ എന്നിവരെ   ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി ഡോ. സജിമോൻ ആന്റിണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് ചെയർമാൻ തോമസ് തോമസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജു, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ്  ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ദോ. കല ഷഹി,  കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ,  നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, കൺവെൻഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ  അനുമോദിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here