ഓസ്റ്റിന്‍: കോവിഡ് 19 മഹാമാരിയില്‍ ടെക്‌സസ് സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകുന്നേരത്തോടെ 40,000 കവിഞ്ഞതായി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ അറിയിപ്പില്‍ പറയുന്നു. വെള്ളിയാഴ്ച സംസ്ഥാനത്തു 324 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 40095 ആയി ഉയര്‍ന്നു. കൊറോണ വൈറസ് സ്ഥിരീകരി്ച്ചവരുടെ എണ്ണം വെള്ളഇയാഴ്ച 11371. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2541845 ആയിട്ടുണ്ട്.

കഴിഞഅഞ രണ്ടു ആഴ്ചയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ 34.3 % കുറവുണ്ടായതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടെക്‌സസ് ജനസംഖ്യയില്‍ 9.8 ശതമാനം പേര്‍ക്ക് മാത്രമേ ഇതുവരെ ഒരു ഡോസ് ഫൈസറോ, മൊസേര്‍ണ വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂ. രണ്ടു ഡോസ് ലഭിച്ചവരുടെ ശതമാനം 3.6 മാത്രമാണെന്ന് സി.ഡി.സി.യുടെ അറിയിപ്പില്‍ പറയുന്നു. 2.1 മില്യണ്‍ ടെക്‌സസ് ജനത കോവിഡില്‍ നിന്നും മോചിതരായിട്ടുണ്ട്. ഡാളസ് കൗണ്ടിയില്‍ ഫെബ്രുവരി 12 വെള്ളിയാഴ്ച 40 ഉം, ടെറന്റ് കൗണ്ടിയില്‍ 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തു പൊതുവെ കോവിഡ് ഭീകരത കുറഞ്ഞു വരുന്നുണ്ടെങ്കിലും, നിലവിലുള്ള പ്രതിരോധ നിബന്ധനകള്‍ പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here