വാഷിംഗ്ടണ്‍: ജനുവരി 6ന് യു.എസ്. കാപ്പിറ്റോളില്‍ ട്രമ്പിന്റെ നേരിട്ടുള്ള ഇടപെടലിനെ വീണ്ടും വിമര്‍ശിച്ച് മുന്‍ യു.എസ്. അംബാസിഡര്‍ നിക്കിഹേലി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രസിഡന്റ് ട്രമ്പിന് ഇനി യാതൊരു ഭാവിയുമില്ലെന്ന് നിക്കി ഹേലി ഫെബ്രുവരി 12 വെള്ളിയാഴ്ച പൊളിറ്റിക്കൊ മാഗസിനുമായി നടത്തിയ കൂടികാഴ്ചയില്‍ അഭിപ്രായപ്പെട്ടു.

അരുതാത്ത പാതയിലൂടെയാണ് ട്രമ്പ് നടന്നു നീങ്ങിയത്. ട്രമ്പിനെ അനുഗമിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. യാതൊരു കാരണവശാലും ട്രമ്പിനു ചെവി കൊടുക്കേണ്ടതില്ലെന്നും നിക്കി അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള യാതൊന്നും സംഭവിക്കുന്നതിനു അനുവദിച്ചു കൂടെന്നും ഹേലി കൂട്ടിചേര്‍ത്തു. ട്രമ്പുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക ദൂരം കാത്തുസൂക്ഷിച്ചിരുന്നതായും, 2018 ല്‍ ട്രമ്പ് ഭരണത്തില്‍ നിന്നും മാറിയ സാഹചര്യത്തിലും നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുവാന്‍ ശ്രമിച്ചിരുന്നതായും ഹേലി പറഞ്ഞു.

ജനുവരി ആറിന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോടുള്ള ട്രമ്പിന്റെ പെരുമാറ്റം തന്നെ വളരെ വേദനിപ്പിച്ചതായും അതിനുശേഷം ട്രമ്പുമായി സംസാരിച്ചിട്ടില്ലെന്നും ഹേലി പറഞ്ഞു. ട്രമ്പിനോടു എന്നും കൂറുപുലര്‍ത്തിയ വ്യക്തിയായിരുന്നു പെന്‍സെന്നും ഹേലി പറഞ്ഞു. ട്രമ്പ് ചെയ്ത പ്രവര്‍ത്തികളെകുറിച്ചു എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് അദ്ദേഹം ജനങ്ങളില്‍ നിന്നും അകന്നു പോയി കൊണ്ടിരിക്കയാണെന്നും ഹേലി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here