ന്യൂജേഴ്‌സി: കോഴഞ്ചേരി നാരങ്ങായിൽ കൊച്ചുതുണ്ടിയിൽ പരേതനായ ജോർജ് തോമസിന്റെയും രാജമ്മ ജോർജിന്റെയും പുത്രൻ തോമസ് ജോർജ് (റെജി ജോർജ് -58) സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതനായി. സംസ്ക്കാരം: ഫെബ്രുവരി 17 നു ബുധനാഴ്ച്ച രാവിലെ 11 നു സ്റ്റാറ്റൻ ഐലൻഡിലെ ഫെയർ വ്യൂ സെമിത്തേരിയിൽ. സമ്പൂർണ സംസ്ക്കാര ചടങ്ങുകൾ ഫെബ്രുവരി 16 ചൊവ്വാഴ്ച്ച വൈകുന്നേരം 4 മുതൽ 9 വരെ എൽമോണ്ടിലുള്ള സീറോ മലങ്കര സെന്റ് വിൻസെന്റ് ഡി പോൾ ദേവാലയത്തിൽ  വെയ്ക്ക് സർവീസ് മധ്യ നടക്കും.അഡ്രെസ്: 500 DePaul Street, Elmont, NY. 11003. സംസ്ക്കാര ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അടുത്ത കുടുംബാംഗങ്ങൾ ആയ 30 പേര് മാത്രമേ പങ്കെടുക്കുകയുള്ളു.

 

 ഭാര്യ: ബീന തോമസ് (കുറുച്ചി കുട്ടൻചിറ കുടുംബാംഗമാണ്. മക്കൾ: റെജീന തോമസ്, റിച്ചാർഡ് തോമസ്. സഹോദരങ്ങൾ:രേഖ, രേണു (ഇരുവരും ചിക്കാഗോയിൽ)

 
എൽമോണ്ട് സെന്റ് വിൻസെന്റ് ഡി പോൾ മലങ്കര കാത്തലിക്ക് കത്തീഡ്രൽ പള്ളിയിലെ ഇടവകാംഗമായ തോമസ് സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് റീത്താസ് കാത്തലിക്ക് പള്ളിയിലും അംഗമാണ്.  കേരള കാത്തലിക്ക് അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലണ്ടിന്റെ മുൻ പ്രസിഡണ്ട് ആയിരുന്നു പരേതൻ. നേരത്തെ ഹെൽത്ത് പ്രൊഫഷണൽ ആയി ജോലി ചെയ്തിരുന്ന പരേതൻ ന്യൂജേഴ്സിയിലെ ലോഡായിൽ ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു.

 

ലൈവ് സ്ട്രീം ലിങ്ക്: Https://www.youtube.com/c/syromalankarausa

 

LEAVE A REPLY

Please enter your comment!
Please enter your name here