വാലന്റൈന്‍ വീക്കെന്‍ഡില്‍ കൊളറാഡോയില്‍ രണ്ടിടങ്ങളിലായി നടന്ന ഹിമപാതത്തില്‍ രണ്ട് പേര്‍ മരിച്ചു. കനത്ത മഞ്ഞ് വീഴ്ചയില്‍ തല മുഴുവന്‍ മഞ്ഞിനകത്തായ മറ്റൊരാള്‍ മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മൗണ്ട് ട്രെലീസ് ഏരിയയില്‍ ഞായറാഴ്ച ഒറ്റയ്ക്ക് സ്‌നോബോര്‍ഡിംഗ് നടത്തുകയായിരുന്ന ഡേവിഡ് ഹൈഡ് (57) ഹിമപാതത്തില്‍ മരിച്ചവരില്‍ ഒരാള്‍. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സംഘം അദ്ദേഹത്തിന്റെ സെല്‍ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് ബോഡി കണ്ടെടുത്തത്.

വിന്റര്‍ പാര്‍ക്കിനടുത്തുള്ള കൊറോണ പാസ് പ്രദേശത്താണ് രണ്ടാമത്തെയാളെ ഹിമപാതത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തണുത്തുറഞ്ഞ തടാകത്തില്‍ നിന്നാണ്  രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ സ്‌നോമൊബൈല്‍ കണ്ടെടുത്തത്. മഞ്ഞ്പാളികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ അദ്ദേഹത്തിന് രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ത്തന്നെ പ്രാഥമിക പരിരക്ഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഐഡന്റിറ്റി പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ മരണകാരണവും മരണ രീതിയും ഗ്രാന്‍ഡ് കൗണ്ടി കൊറോണറുടെ ഓഫീസ് അന്വേഷിക്കുകയാണ്.

കൊളറാഡോ അവലാഞ്ച് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കണക്കനുസരിച്ച് ഈ ശൈത്യകാലത്ത് ഹിമപാതത്തില്‍ കൊല്ലപ്പെടുന്ന ഒമ്പതാമത്തെയും പത്താമത്തെയും ആളുകളാണ് ഇവര്‍. അതേസമയം ഹിമപാതത്തിലകപ്പെട്ട മൂന്നാമതൊരാള്‍ തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഈസ്റ്റ് വെയ്ലിനടുത്തുള്ള ഒരു ഹിമപാതത്തില്‍ നിന്നാണ് തല മഞ്ഞിനടിയില്‍പ്പെട്ട ഒരു സ്‌നോബോര്‍ഡര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. കൊളറാഡോയില്‍ ഈ വര്‍ഷം സ്‌നോപാക്ക് വളരെ ദുര്‍ബലമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here