കാലിഫോര്‍ണിയ: കാലവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പാരിസ് ഉടമ്പടിയിലേക്ക് അമേരിക്ക ഔദ്യോഗികമായി തിരികെയെത്തി. അടുത്ത 30 വര്‍ഷം കൊണ്ട് മലിനീകരണതോത് പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണഅ ബൈഡന്‍ സര്‍ക്കാര്‍ പാരിസ് ഉടമ്പടിയിലേക്ക് തിരികെയെത്തിയത്. അധികാരത്തില്‍ കയറിയപ്പോള്‍ തന്നെ പാരിസ് ഉടമ്പടിയിലേക്ക് അമേരിക്ക തിരികെയെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ മടങ്ങിവരവ് നയതന്ത്രജ്ഞരും ശാസത്രജ്ഞരും കൈയടികളോടെയാണ് സ്വീകരിച്ചത്.

ചെലവ് കൂടുതലെന്ന് കാട്ടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പുറത്തുപോവുകയാണെന്ന് പ്രഖ്യാപിച്ചത്. സമ്പന്ന രാജ്യങ്ങള്‍ വികസിത രാജ്യങ്ങള്‍ക്കായി 10,000 കോടി ചെലവഴിക്കുമെന്നാണ് ഉടമ്പടി. അമേരിക്കന്‍ നയകന്ത്ര പ്രതിനിധി ജോണ്‍ കെറിയാണ് രാജ്യം തിരികെ ഉടമ്പടിയിലേക്ക് പ്രവേശിക്കുകയാണെന്ന് അറിയിച്ചത്. അമേരിക്കന്‍ പ്രതിനിധിയെ കൂടാതെ ബ്രിട്ടന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും, ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, യുഎന്‍ പ്രനിധി മിഷേല്‍ ബ്ലൂംബെര്‍ഗ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഏപ്രില്‍ 22ന് അമേരിക്കയില്‍ നടക്കാനിരിക്കുന്ന ആഗോള പരിസ്ഥിതി പ്രവര്‍ത്തകരുടെ യോഗത്തില്‍ വാഷിംഗ്ടണില്‍ ഫോസില്‍ ഇന്ധനങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ അമേരിക്ക വിശകലനം ചെയ്യും. പരിസ്ഥിതി സംരക്ഷണത്തിനായി ധരാളം ഉത്തരവുകളാണ് ബൈഡന്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ബൈഡന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ രാഷ്ട്രീയപരമായി എതിര്‍പ്പുകളും ഉയരുന്നുണ്ട്. 2050 ആകുമ്പോഴേക്കും മലിനീകരണ തോത് പൂജ്യത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ബൈഡന്‍ നല്‍കുന്ന ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here