വാഷിങ്ടൻ: പുതിയ എച്ച് 1 ബി വീസ നൽകുന്നതിന് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്ക് നീക്കുന്ന കാര്യത്തിൽ ബൈഡൻ ഭരണകൂടം തീരുമാനമെടുത്തിട്ടില്ലെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലിജാന്ദ്രോ മയോർകസ് അറിയിച്ചു. യുഎസ് കമ്പനികൾക്ക് മറ്റു രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധരെ ജോലിക്കായി നിയോഗിക്കാൻ സഹായിക്കുന്ന കുടിയേറ്റത്തിനല്ലാത്ത വീസയാണ് എച്ച് 1 ബി. ഈ മാസം 31 വരെയാണ് ഇതിനു ട്രംപ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. പ്രസിഡന്റ് ബൈഡൻ പുതിയ പ്രഖ്യാപനമൊന്നും നടത്തിയില്ലെങ്കിൽ നിരോധനം 31ന് തീരും.

 

LEAVE A REPLY

Please enter your comment!
Please enter your name here