ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അഞ്ച് മുന്‍സിപ്പല്‍ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലു സീറ്റിലും വിജയം കൈവരിച്ച് ആം ആത്മി പാര്‍ട്ടി
(എ.എ.പി.). ഒരു സീറ്റില്‍ പോലും ജയിക്കാനാവാതെ വന്‍ തിരിച്ചടി നേരിട്ട് ബി.ജെ.പിയും ശേഷിച്ച ഒരു സീറ്റു നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ജയിച്ചു.

രോഹിണി-സി, ഷാലിമാന്‍ബാഗ് നോര്‍ത്ത്, ചൗഹാന്‍ ബംഗര്‍, കള്യാണ്‍പുരി, ത്രിലോക്പുരി വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. ഇതില്‍ ചൗഹാര്‍ ബംഗറിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചത്. മറ്റെല്ലാ വാര്‍ഡിലും എ.എ.പി. സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. 2022-ല്‍ നടക്കാനിരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിനുള്ള ട്രയലായാണ് മുന്നണികള്‍ ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനെ കണ്ടത്. 272 വാര്‍ഡുകളിലായി മൂന്നു കോര്‍പ്പറേഷനുകളിലേക്കാണ് അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

2021 മുതല്‍ ഡല്‍ഹിയിലെ മൂന്നു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളും ഭരിക്കുന്നത് ബി.ജെ.പിയാണ്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുപോലും നിലനിര്‍ത്താനാകാതെ വന്‍തിരിച്ചടിയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കു നേരിടേണ്ടിവന്നത്. 2017-ല്‍ നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ 181 സീറഅറുകള്‍ നേടി വലിയ വിജയം കൈവരിച്ചെങ്കിലും നിലവിലെ സ്ഥിതി ബി.ജെ.പിക്ക് അനുകൂലമല്ല. 2017-ലെ തിരഞ്ഞെടുപ്പില്‍ എ.എ.പി.ക്ക് 48-ഉം കോണ്‍ഗ്രസിന് 30 സീറ്റുകളുമായിരുന്നു ലഭിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here