ചോക്കലേറ്റ് ഉള്ളില്‍ നിറച്ച കുക്കി അനുഭവം രാജ്യത്താദ്യമായി അവതരിപ്പിച്ച് ഏറ്റവും ജനപ്രിയ പ്രീമിയം കുക്കി ബ്രാന്‍ഡുകളിലൊന്നായിത്തീര്‍ന്ന് ഏതാണ്ട് 1000 കോടി രൂപ മതിക്കുന്ന പുതിയൊരു വിപണിവിഭാഗം തന്നെ സൃഷ്ടിച്ച സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി പത്തു വയസ്സ് പൂര്‍ത്തിയാക്കി. ബ്രാന്‍ഡിനെ അടിമുടി പുനരവതരിപ്പിക്കുന്നതിനൊപ്പം പുതിയ വകഭേദങ്ങളും അവതരിപ്പിച്ചാണ് ഡാര്‍ക്ക് ഫാന്റസിയുടെ പിറന്നാളാഘോഷം.

ഇതിനൊപ്പം പുതിയ പാക്കേജിംഗ് ഡിസൈന്‍, പുതിയ ഉല്‍പ്പന്ന വിഭാഗങ്ങള്‍, വകഭേദങ്ങള്‍, പാക്കിംഗ് സൈസുകള്‍, പരസ്യ പ്രചാരണം എന്നിവയും പത്താം പിറന്നാളിന്റെ ഭാഗമായി നടപ്പില്‍വരുത്തുന്നുണ്ട്. ഡാര്‍ക്ക് ഫാന്റസി ചോകോ-ഫില്‍സ് അവതരിപ്പിച്ചാണ് പത്തു വര്‍ഷം മുമ്പ് ബ്രാന്‍ഡ് പിറന്നതെങ്കില്‍ ഡാര്‍ക്ക് ഫാന്റസി നട് ഫില്‍സ് ആണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്ന പുതിയ വകഭേദങ്ങളിലൊന്ന്  ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. സെന്റര്‍-ഫില്‍ഡ് കുക്കിയില്‍ പോഷകഗുണവും കറുമുറെ കൊറിയ്ക്കാനുള്ള ക്രഞ്ചിനെസും ഉള്‍ച്ചേര്‍ന്ന നട്ടുകളാണ് നട് ഫില്‍സിലുള്ളത്. കശുവണ്ടിപ്പരിപ്പ്, ബദാം, ഹേസല്‍നട്ട് എന്നിവയുടെ മിശ്രിതമാണ് ഇതിന്റെ നട്‌സ് ചേരുവകള്‍. അല്‍പ്പം കൂടി വലുത് വേണം എന്നാഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് കുറേക്കൂടി വലിയ സെന്റര്‍-ഫില്ലുമായാണ് ബിഗ് ചോക്കോ ഫില്‍സിന്റെ വരവ്.

സമ്പന്നമായ ചോക്കലേറ്റ് അനുഭവത്തിന് പേരു കേട്ട സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ഇതോടൊപ്പം 3400 കോടി മതിയ്ക്കുന്ന പ്രീമീയം ക്രീം വിഭാഗത്തിലേയ്ക്കും പ്രവേശിക്കുകയാണ്. ബോര്‍ബോണ്‍ ആന്‍ഡ് സാന്‍ഡ് വിച്ച് ആണ് ഈ വിഭാഗത്തിലേയ്ക്ക് പ്രവേശിക്കുന്ന പുതിയ വകഭേദം. ഇതോടൊപ്പം 700 കോടി മതിയ്ക്കുന്ന ചോക്കലേറ്റ് ചിപ് കുക്കി വിഭാഗത്തില്‍ ചോക്കോ ചിപ്പ് കുക്കിയും അവതരിപ്പിച്ചിട്ടുണ്ട്. ഏറെ ജനപ്രിയമായ ബ്രാന്‍ഡ് ഇതോടെ കൂടുതല്‍ രൂപഭേദങ്ങളോടെ വ്യത്യസ്ത വിലനിലവാരങ്ങളില്‍ ലഭ്യമാവുന്നു എന്ന സവിശേഷതയുമുണ്ട്.

ഉപഭോക്താക്കള്‍ക്ക് ഉന്നതമായ ചോക്കലേറ്റ് അനുഭവം സമ്മാനിക്കുന്ന ആസ്വാദ്യകരമായ ഉല്‍പ്പന്നങ്ങളിലൂടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി പ്രശസ്തി നേടിയിട്ടുണ്ടെന്ന് ഐടിസി ഫുഡ്‌സ് ഡിവിഷന്‍ – ബിസ്‌കറ്റ്‌സ് ആന്‍ഡ് കേക്ക്‌സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു. ഈ അനുഭവത്തെ കൂടുതല്‍ വൈവിധ്യ സമ്പൂര്‍ണമാക്കാനുള്ള ഞങ്ങളുടെ ശ്രമമമാണ് പുതിയതായി അവതരിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്കു പിന്നിലുള്ളത്. ആസ്വാദനത്തിന്റെ സന്ദര്‍ഭങ്ങള്‍ വിപുലീകരിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവു ജനപ്രിയ കുക്കി ബ്രാന്‍ഡാണ് ഇപ്പോള്‍ സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി. വരും ദശകത്തിലും ഉപഭോക്താക്കളില്‍ നിന്നുള്ള ഈ സ്‌നേഹവും പ്രോത്സാഹനവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു.

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസിയുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം സമ്പൂര്‍ണമായ ഒരു കമ്യുണിക്കേഷന്‍ കാമ്പെയിനും കമ്പനി നടത്തുന്നുണ്ട്. പുതിയ ടെലിവിഷന്‍ പരസ്യം, പ്രിന്റ്-ഡിജിറ്റല്‍ പ്രചാരണം, ഇന്‍-സ്റ്റോര്‍ കാമ്പെയിനുകള്‍ എന്നിവ ഉള്‍പ്പെടെയാണിത്.

പുതിയ ഉല്‍പ്പന്നങ്ങള്‍ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജനറല്‍ സ്റ്റോറുകള്‍, പലചരക്കു കടകള്‍ എന്നിവിടങ്ങളിലൂടെ രാജ്യമെങ്ങും ലഭ്യമാകും.

ജനപ്രിയമായ 75 ഗ്രാം പാക്കില്‍ ലഭ്യമാവുന്ന സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ്, കോഫി ഫില്‍സ് എന്നിവയുടെ വില 30 രൂപ.

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി നട് ഫില്‍സിന്റെ 75 ഗ്രാം പാക്കിന് 35 രൂപയാണെങ്കിലും ഇപ്പോള്‍ 30 രൂപ എന്ന ലോഞ്ച് ഓഫര്‍ വിലയില്‍ ലഭിക്കും.

സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ബിഗ് ഫില്‍സ് 150 ഗ്രാം പാക്കിന്റെ വില 60 രൂപ.

ITC Foods കുറിച്ച്: ITC ലിമിറ്റഡിന്റെ ഒരു വിഭാഗം


ITCയുടെ ബ്രാന്‍ഡഡ് പാക്കേജുചെയ്ത ഭക്ഷണ വ്യവസായം അതിവേഗം വളരുന്ന ഭക്ഷണ വ്യവസായങ്ങളിലൊന്നും കൂടാതെ അതിന്റെ പ്രശ്സ്ത ബ്രാന്‍ഡുകളായ- ആശിര്‍വാദ്, സണ്‍ഫീസ്റ്റ്, ബിങ്കോ!, യിപ്പീ!, കിച്ചന്‍സ് ഓഫ് ഇന്ത്യ, B നാച്ചുറല്‍, മിന്റ്.ഒ, കാന്‍ഡിമാന്‍, ഫാബെല്‍, സണ്‍ബീന്‍ കൂടാതെ ഗംഓണ്‍ തുടങ്ങിയ വിപണിയില്‍ നിലനില്‍ക്കുന്ന ഉപഭോക്തൃ ഫാഞ്ചൈസികളാല്‍ നയിക്കപ്പെടുന്നതുമാണ്. ഈ ഫുഡ് ബിസിനസ് ഇന്ന് വിപണിയില്‍ ഒന്നിലധികം വിഭാഗങ്ങളില്‍ പ്രതിനിധീകരിച്ചിരിക്കുന്നു – സ്റ്റാപ്പിള്‍സ്, സ്പൈസസ്, റെഡി ടു ഈറ്റ്, സ്നാക്ക് ഫുഡ്സ്, ബേക്കറി & കണ്‍ഫെക്ഷനറി കൂടാതെ പുതുതായി അവതരിപ്പിച്ച ജ്യൂസുകളും ബിവറേജുകളും.

വ്യത്യസ്തങ്ങളായതും, ITCയുടെ തന്നെ R&D കഴിവുകളാല്‍ ഉത്‌പ്രേരിതവുമായ മൂല്യവദ്ധിത ഉത്പന്നങ്ങള്‍, അഗാധമായ ഉപഭോക്തൃ മനസ്സിലാക്കല്‍, ഇന്ത്യയുടെ ഇഷ്ടപ്പെട്ട അഭിരുചികളെ കുറിച്ചുള്ള അറിവ്, അഗ്രിസോഴ്സിംഗ് & പാക്കേജിംഗ് ശക്തികള്‍ കൂടാതെ അസാമാന്യ വിതരണ ശൃംഖല എന്നിവയാല്‍ ITCയുടെ ഫുഡ്സ് ബ്രാന്‍ഡുകള്‍ ദശലക്ഷക്കണക്കിന് വീടുകളെ സന്തുഷ്ടരാക്കുന്നു.

ഉപഭോക്താക്കളുടെ ആരോഗ്യം, സുരക്ഷിതത്വവും എന്നിവയോട് ITCയ്ക്കുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത ഉല്‍പ്പാദനം, വിതരണ ശൃംഖലയിലെ ഉല്‍പ്പാദനപ്രക്രിയയില്‍ നിലവാരം, സുരക്ഷ, ശുചിത്വ നിലവാരം എന്നിവയില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് ഉറപ്പാക്കുന്നു. ITC ഉടമസ്ഥതയിലുള്ള എല്ലാ ഉല്‍പ്പാദന യൂണിറ്റുകളും ഹസ്സാര്‍ഡ് അനാലിസിസ് ആന്‍ഡ് ക്രിട്ടിറല്‍ കണ്‍ട്രോള്‍ പോയിന്റ് (HACCP) സര്‍ട്ടിഫൈ ചെയ്തിട്ടുള്ളതാകുന്നു. എല്ലാ ഉത്പാദന യൂണിറ്റുകളുടെയും ഗുണനിലവാരം തുടര്‍ച്ചയായി ഓണ്‍ലൈനില്‍ നിരീക്ഷിക്കപ്പെടുന്നു. ഉല്‍പ്പന്ന നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേക്ക്, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിനായി ചേരുവകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കപ്പെടുന്നുവെന്ന് ITC ഉറപ്പുവരുത്തുന്നു.

രാജ്യത്തെ ബ്രാന്‍ഡഡ് പാക്കേജഡ് ഫുഡ്സിന്റെ ഏറ്റവും വിശ്വസനീയമായ ദാതാവായിരിക്കുക എന്ന അഭിലാഷം നിറവേറ്റുവാനും ആവിര്‍ഭവിക്കുന്ന അവസരങ്ങളെ സ്വാധീനിക്കുവാന്‍ കഴിയും എന്ന് ഉറപ്പാക്കുന്നതിനുമായി നിര്‍മ്മാണം, വിതരണം, വിപണനം എന്നീ രംഗങ്ങളിലെ എല്ലാ തലങ്ങളിലും വ്യവസായ നിക്ഷേപം നടത്തുന്നത് തുടരുന്നു. ITCയുടെ ഫുഡ്‌സ് ബിസിനസ് അതിന്റെ ഉത്പന്നങ്ങള്‍ വടക്കേ അമേരിക്ക, ആഫ്രിക്ക, മിഡില്‍ഈസ്റ്റ്, ആസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here