
മരിയ തോട്ടുകടവിൽ
കുടുംബത്തിൻ ദീപമായ്
അറിവും വെളിച്ചവും പകർന്ന്
നിസ്തുലസേവനത്തിൽ മുഴുകുന്ന
കെടാവിളക്കാണു സ്ത്രീ
സുകൃതത്തിൻ മലർമുത്തു വിതയ്ക്കും
ഭവനത്തിൻ കൈത്തിരിയായ്
സഹനവും സ്നേഹവും കൈമുതലാക്കി
വെയിലത്തു വാടാത്തൊരു പുഷ്പമാണു സ്ത്രീ
പാരിൽ നന്മകൾ വിതച്ച്
സമൂഹത്തിൻ ജീവനാഡിയായ്
മന്ദസ്മിതത്തിൻ പൂച്ചെണ്ടുമായ്
പറന്നെത്തുന്നൊരു പൂമ്പാറ്റയാണു സ്ത്രീ
മന്ദസ്മിതം തൂകി നിന്നധരം
നന്മയാം വാക്കോതിയെന്നും
മർത്യമനസ്സിൽ ഇടംനേടിടുന്ന
സ്നേഹ സമ്പന്നയാണു സ്ത്രീ
Very good. Keep writing.