പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ ഗവര്‍ണര്‍ പദവി ഒഴിയണമെന്ന് ന്യൂയോര്‍ക്ക് ഡെമോക്രാറ്റിക്ക് മെജോറിറ്റി ലീഡര്‍ ആന്‍ഡ്രിയ സ്റ്റിവര്‍ട്ട് ആവശ്യപ്പെട്ടു. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ശക്തനായ ഗവര്‍ണറാണ് ആന്‍ഡ്രു കുമൊ. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സമുന്നത നേതാവാണ് ലൈംഗിക ആരോപണങ്ങള്‍ക്ക് വിധേയനായി അന്വേഷണങ്ങളെ നേരിടുന്ന ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ്-19 നെ തുടര്‍ന്ന് നേഴ്സിംഗ് ഹോമുകളില്‍ നടന്ന നിരവധി മരണങ്ങളെക്കുറിച്ചും ഗവര്‍ണര്‍ അന്വേഷണം നേരിടുന്നുണ്ട്.

ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലറ്റീഷെ ജെയിംസിനാണ് അന്വേഷണത്തിന്റെ ചുമതല. ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ഇതിനകം ഗവര്‍ണറുടെ സഭ്യമല്ലാത്ത പെരുമാറ്റത്തെക്കുറിച്ച് പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഗവര്‍ണറുടെ മുന്‍ പോളിസി ആന്റ് ഓപ്പറേഷന്‍സ് എയ്ഡ് ആയ ലിസാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. മാര്‍ച്ച് 8 ഞായറാഴ്ച അസംബ്ലി സ്പീക്കര്‍ കാള്‍ ഹെയ്സ്റ്റി ഗവര്‍ണര്‍ കുമോയെ അപലപിച്ച പ്രസ്താവന ഇറക്കി.

ഗവര്‍ണര്‍ക്ക് എതിരെ വന്നു കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ വളരെ ഗുരുതരമാണെന്നും , അന്വേഷണം നേരിടുന്ന ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കുന്നതിന് അര്‍ഹനല്ലെന്നും പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഗവര്‍ണ്ണര്‍ തന്റെ നടപടികളില്‍ ക്ഷമാപണം നടത്തിയെങ്കിലും രാജിവെക്കുവാന്‍ വിസമ്മതിച്ചു. ആരോപണങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നേരിടാന്‍ ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here