A reminder of the importance of organ donation. Hand holding heart with a message that reads: Proud to be an organ donor

പി.പി.ചെറിയാൻ 

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്ത് മരണാനന്തരം അവയവം ദാനം ചെയ്യുവാന്‍ സമ്മതപത്രം സമര്‍പ്പിച്ചവരുടെ എണ്ണം 11.4 മില്യണ്‍ കവിഞ്ഞതായി ലൈഫ് ലിങ്ക് ഫൗണ്ടേഷന്റെ പത്രകുറിപ്പില്‍ പറയുന്നു. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ പേര്‍ അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഫ്‌ളോറിഡാ. 2020 ല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അവയവദാനം നടത്തിയ വര്‍ഷമായിരുന്നു. 295 പേര്‍ അവയവം ദാനം ചെയ്തതിലൂടെ 913 അവയവദാന ശസ്ത്രക്രിയ നടത്തിയതായി ഇവര്‍ അറിയിച്ചു.

പാന്‍ഡമിക്ക് വ്യാപകമായതോടെ അവയവദാനം ചെയ്യുന്നതിന് രജിസ്ട്രര്‍ ചെയ്തവരുടെ എണ്ണവും വര്‍ദ്ധിച്ചു. മൃതദേഹത്തില്‍ നിന്നും അവയവം നീക്കം ചെയ്യുന്നതിന് മുമ്പ് കോവിഡ് 19 ടെസ്റ്റഅ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും അധികൃതര്‍ പറയുന്നു. 2020 ല്‍ അവയവദാനത്തിലൂടെ കൂടുതല്‍ ജീവന്‍ രക്ഷിക്കാനായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നതായി ഫൗണ്ടേഷന്‍ വക്താവ് ആഷ്‌ലി മൂര്‍ പറഞ്ഞു. 2020 ല്‍ സാക്കറി എന്ന ഇരുപത്തിമൂന്നുക്കാരന്റെ അവയവദാനം നാലു മനുഷ്യജീവനുകളാണ് രക്ഷിച്ചത്. അപ്രതീക്ഷിതമായി മരണപ്പെട്ട സാക്കറിയുടെ പിതാവ് വിവരം ഉടനെ ലൈഫ് ലിങ്ക് ഫൗണ്ടേഷനു കൈമാറി. മണിക്കൂറുകള്‍ക്കകം അതിന് അര്‍ഹരായ രോഗികളെ കണ്ടെത്തി ശസ്ത്രക്രിയ നടത്തുവാന്‍ കഴിഞ്ഞതായി വക്താവ് പറഞ്ഞു. അതിനുള്ള സ്റ്റാഫിനെ ഞങ്ങള്‍ നിയമിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സാക്കറി 15 വയസ്സു മുതല്‍ തന്നെ തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് പിതാവിനെ അറിയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. അവയവദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പവല്‍ ഫൗണ്ടേഷനെ ബന്ധപ്പെടണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here