വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കോവിഡിന് അറുതിയില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,226 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 30,183,162 ആയി. 900 പേർകൂടി മരണത്തിനു കീഴടങ്ങിയപ്പോൾ ആകെ മരണം 549,019 ആവുകയും ചെയ്തു.
22,348,620 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 7,285,523 പേർ ഇപ്പോഴും രോഗബാധിതരാണെന്നാണ് കണക്കുകൾ. 382,421,088 പേർക്കാണ് ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
കലിഫോർണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോർക്ക്, ഇല്ലിനോയിസ്, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിവൽ മുന്നിലുള്ളത്.