പഠാൻകോട്ട് ഭീകരാക്രമണത്തിൽ ജയ്്ഷെ മുഹമ്മദ് തീവ്രവാദികളുടെ പങ്ക് അന്വേഷിക്കാൻ പാക്കിസ്ഥാനിൽ നിന്നുള്ള അന്വേഷണ സംഘം അടുത്തമാസം ഇന്ത്യയിലെത്തും. തീവ്രവാദ സംഘടനയായ ജയ്്ഷെ മുഹമ്മദിന് ആക്രമണത്തിൽ പങ്കുണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇതിൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് പാക്് സംഘം എത്തുന്നത്. ഇന്ത്യയിൽ കേസന്വേഷിക്കുന്ന ദേശീയ അന്വേഷണസംഘവുമായി പാക്്സംഘം കൂടിക്കാഴ്ച നടത്തും സന്ദർശനത്തിന്റെ കൃത്യമായ ദിവസം നിശ്ചയിച്ചിട്ടില്ലെന്ന് പാക്് നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ച് പാക്് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്്തു

LEAVE A REPLY

Please enter your comment!
Please enter your name here