ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് കോടതി. മിനിയാപൊളിസ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ചൗവിന്‍ കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിരിക്കുന്നത്. 40 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിരിക്കുന്നത്. നേരത്തെ കോടതി അനുവദിച്ച ഒരു മില്ല്യന്‍ ഡോളറിന്റെ ജാമ്യവും റദ്ദാക്കിട്ടുണ്ട്.ആറു വെള്ളക്കാരും ആറ് കറുത്ത വംശജരും ചേര്‍ന്ന ജൂറിയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഡെറികിനെ കൂടാതെ മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നും കോടതി പറഞ്ഞു. ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ വലിയ പ്രതിഷേധമാണ് നടന്നത്.കോടതി വിധിയെ ഫ്‌ളോയിഡിന്റെ സഹോദരന്‍ ഫിണോലിസ് സ്വാഗതം ചെയ്തു.

ഫ്‌ളോയിഡിന്റെ കൊലപാതകം രാജ്യത്തിന്റെ ആത്മാവിന് കറയായി അവശേഷിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. വിധി വന്നശേഷം ഫ്‌ളോയിഡിന്റെ കുടുംബവുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചു. മിനിയാപൊളിസ് ജൂറി ശരിയായ നീതി നടപ്പിലാക്കിയെന്ന് മുന്‍ യു.എസ് പ്രസഡിന്റ് ബരാക്ക് ഒബാമ പ്രതികരിച്ചു.2020 മേയ് 25-നാണ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജരേഖകളുപയോഗിച്ചു എന്നാരോപിച്ചായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. ഡെറിക് ചൗവിന്‍ എന്ന പൊലീസുക്കാരന്‍ കഴുത്തില്‍ കാലുകൊണ്ട് ഞെരിച്ചാണ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഡെറിക് ചൗവിനെയും മറ്റ് മൂന്ന് പൊലീസുകാരേയും സേനയില്‍ നിന്ന് പുറത്താക്കിയിരുന്നു. കേസ് അന്വേഷണം നടത്തിയത് അമേരിക്കയിലെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയാ എഫ്ബിഐ ആയിരുന്നു. ജീവന് വേണ്ടി പിടയുന്ന ഫ്‌ളോയിഡിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായതോടെ ലോകം മുഴുവൻ ഈ വിഷയം വലിയ ചർച്ചയായി.

 

LEAVE A REPLY

Please enter your comment!
Please enter your name here