ന്യൂഡല്‍ഹി: സ്വകാര്യ മേഖലയില്‍ വില്‍പന തുടങ്ങുന്നതോടെ കൊവിഡ് വാക്‌സിന്റെ ഒരു ഡോസിന് 700 രൂപ മുതല്‍ 1000 രൂപവരെ വില വന്നേക്കാം. കമ്പനികളുടെ ലാഭം ഉള്‍പ്പെടെയുള്ള വിലയാണിത്. വില സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ് മരുന്നു കമ്പനികള്‍.കൊവീഷീല്‍ഡ് വാക്‌സിന് 1000 രൂപ സ്വകാര്യ വിപണിയില്‍ നല്‍കേണ്ടി വരും. നിലവില്‍ ഈ വാക്‌സിന് സര്‍ക്കാര്‍ നല്‍കുന്നത് 150 രൂപയാണ്. നവീനമായ ശീതീകരണ ശൃംഖല ആവശ്യമുള്ളതിനാല്‍ വിദേശ വാക്സിനുകളുടെ വില ഇതിലും കൂടിയേക്കാം. വിപണിയില്‍ വാക്സിന്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വിലയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകാനുമിടയുണ്ട്.മെയ് ഒന്നിനുമുമ്പ് വിപണിവിലയും സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വിലയും നിര്‍മാതാക്കള്‍ പ്രഖ്യാപിക്കേണ്ടിവരും. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞ വിലയിലാണ് വാക്സിന്‍ വാങ്ങുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കൊവാക്സിന്റെ വില 1100 – 1500 രൂപക്ക് ഇടയിലാണ്. ആഗോള വിപണിയില്‍ മൊഡേണ വാക്സിന്റെ ഒറ്റഡോസിന് 1130-2500 രൂപ. ഫൈസര്‍ വാക്സിനാകട്ടെ നല്‍കേണ്ടത് 500-1800 രൂപയും, സ്പുട്നികിന് 750-1430 രൂപ വരെയുമാണ് വില ഈടാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here