മുംബൈ: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരം വിജയിച്ച് മികച്ച ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പക്ഷേ നായകന്‍ എം.എസ് ധോനിയുടെ ബാറ്റിങ് ഫോം ടീമിനെയും ആരാധകരെയും തെല്ല് ആശങ്കയിലാക്കുന്നുണ്ട്.

ധോനിയില്‍ നിന്ന് ഒരു വെടിക്കെട്ട് പ്രകടനം ചെന്നൈ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പലപ്പോഴും നിരാശരാകാറാണ് പതിവ്. ജഡേജയ്ക്കു ശേഷം ഏഴാം സ്ഥാനത്താണ് ധോനി ബാറ്റിങ്ങിനെത്തുന്നത്.

ഇപ്പോഴിതാ ചെന്നൈക്ക് നീണ്ട ബാറ്റിങ് നിരയുള്ളതിനാല്‍ ധോനിക്ക് ഇനി അല്‍പം വിശ്രമിക്കാമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ.

അതേസമയം ധോനി ബാറ്റിങ്ങില്‍ വിലയ സംഭാവന നല്‍കുമെന്ന് സി.എസ്.കെ കരുതുമെന്ന് തോന്നുന്നില്ലെന്നും ലാറ കൂട്ടിച്ചേര്‍ത്തു.

”ധോനിയോട് ബാറ്റിങ്ങില്‍ വലിയ സംഭാവന നല്‍കണമെന്ന് ആരെങ്കിലും പറയുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന് കൈയില്‍ ഗ്ലൗസുണ്ട്. ക്യാച്ചുകളെടുക്കാനും സ്റ്റമ്പ് ചെയ്യാനും സാധിക്കുന്നുമുണ്ട്. നീണ്ട ബാറ്റിങ് നിരയാണ് ചെന്നൈയുടേത്. അതിനാല്‍ തന്നെ ധോനിക്ക് ഇനി അല്‍പം വിശ്രമിക്കാം. ധോനി ഫോമിലേക്കെത്താന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഫോമിലായാല്‍ അദ്ദേഹം എത്രത്തോളം അപകടകാരിയാണെന്ന് നമുക്ക് അറിയാം. എന്നാല്‍ മികച്ച നിരവധി താരങ്ങള്‍ ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമുണ്ട്. സാം കറനെ നോക്കൂ, മികച്ച ഫോമിലാണ് അദ്ദേഹം. അദ്ദേഹം വന്ന് ആദ്യ പന്തുമുതല്‍ തന്നെ തകര്‍ത്തടിച്ചു തുടങ്ങും.” – ലാറ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here