കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായിതുടരുന്ന കൊച്ചിയിൽ സ്ഥിതിതി അതീവ രൂക്ഷമാവുകയാണ്. ദിനം പ്രതി കോവിഡ് ബാധിതരുടെ എണ്ണം പെരുകുകയാണ്. നഗരത്തിൽ കോവിഡ് ബാധിച്ച് ചികിൽസ തേടുന്നവരുടെ എണ്ണം പെരുകാൻ തുടങ്ങിയതോടെ ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞു.

ഇതിനിടയിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ കെ ശിവൻ (54)അന്തരിച്ചു. ഗാന്ധിനഗറിലെ കൗൺസലറായിരുന്നു. സി ഐ ടി ടി യുനേതാവും, ഹെഡ്‌ലോഡ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറിയുമായിരുന്നു.
കോവിഡ് ബാധ രൂക്ഷമായ നഗരത്തിലും പരിസരത്തും അതീവ ജാഗ്രത പുലർത്തുന്നതായി കോർപ്പറേഷൻ മേയർ അറിയിച്ചു.
ആശുപത്രികളുടെ സേവനത്തിൽ കൊച്ചി നഗരം സ്വയംപര്യാപ്തമാണെന്നാണ് അധികൃതർ പറയുന്നത്. ലോക് ഡൗൺകശർനമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കോവിഡ് വ്യാപനം നിയന്ത്രിക്കാനാവുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.
കളമശ്ശേരി മെഡിക്കൽ കോളജ്, ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി, കലൂർ പി വി എസ് തുടങ്ങിയ ആശുപത്രികളെല്ലാം കോവിഡ് രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ചികിൽസയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് കലക്ടർ അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ബാധിതർ വർധിച്ചതും, ഐ സി യു ബെഡുകളുടെ എണ്ണം കുറയുന്നതും ഭീതിയുളവാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here