ന്യൂഡല്‍ഹി : വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും സുപ്രീംകോടതിയുടെ വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ കോവിഡ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 21 മുതല്‍ രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. വാക്സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്രത്തിനാണെന്നും വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തിയതായും മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടുവാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. പണം വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കാവുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങുമ്പോള്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും മോഡി പറഞ്ഞു.

കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു. കൂടാതെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 11 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയക്കുകയും ചെയ്തിരുന്നു. വാക്‌സിന്‍ നയത്തില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയും രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിനുപിന്നാലെയാണ് നയം മാറ്റാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here