ആഷാ മാത്യു 

ഭരണകൂടവും കോടതിയും നീതി നിഷേധിച്ച ബഹുമാന്യ വൈദികന്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ രക്തസാക്ഷി. ഫാ. സ്റ്റാന്‍ സ്വാമിയെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാന്‍ കഴിയില്ല. നീതിക്കായുള്ള നിതാന്ത പരിശ്രമങ്ങളെല്ലാം ഉപേക്ഷിച്ച് ജൂലൈ അഞ്ചിന് അദ്ദേഹം ജീവന്‍ വെടിഞ്ഞു. വെറുതെ മരണപ്പെട്ടു എന്നു പറഞ്ഞാല്‍ അതുപോലും ക്രൂരതയായിപ്പോകും. അശരണര്‍ക്കും ആരുമില്ലാത്തവര്‍ക്കും വേണ്ടി ഒരു ജന്മം മുഴുവന്‍ ഉഴിഞ്ഞുവെച്ച്, അവരുടെ ശബ്ദമായി തീര്‍ന്നതിന് അത്യധികം പീഡിപ്പിക്കപ്പെട്ട, എല്ലാ മാനുഷിക മൂല്യങ്ങളും നിഷേധിക്കപ്പെട്ട് കസ്റ്റഡിയിലായിരിക്കെയാണ് അദ്ദേഹം മരിച്ചത്.
 


ജെസ്യൂട്ട് വൈദികനും ആദിവാസി ക്ഷേമ പ്രവര്‍ത്തകനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്കായി ജെസിഎസ്എ സൗത്ത് സോണ്‍ മേഖലകള്‍ ഒരുക്കിയ ട്രൈബ്യൂട്ട്,  പങ്കെടുത്തവര്‍ പങ്കുവെച്ച നിറമുള്ള ഓര്‍മ്മകളാലും പ്രാര്‍ത്ഥനകളാലും രക്തസാക്ഷിയായ വൈദികനുള്ള സ്‌നേഹാജ്ഞലിയായി. ജെസ്യൂട്ട് സഭാ നേതാക്കളും കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എിവിടങ്ങളിലെ വിവിധ സഭാ പ്രതിനിധികളും സൂംമീറ്റിലൂടെ ഒരുക്കിയ ട്രൈബ്യൂട്ടില്‍ പങ്കെടുത്തു.
 


ഫാ. സ്റ്റാന്‍ സ്വാമിക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് നാമെല്ലാവരും അംഗീകരിക്കുന്നു, എന്നാല്‍ നീതി നിഷേധിക്കപ്പെടുകയെന്നത് ജനാധിപത്യത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത വസ്തുതയാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. ‘അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ അന്ന് നീതി ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞു. ജൂലൈ അഞ്ച്, ഇനി മുതല്‍ ചരിത്രത്തില്‍ നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്ന സ്റ്റാന്‍സ് ഡേ എന്നറിയപ്പെടണം. ഒരു വ്യക്തി മരിച്ചേക്കാം, എന്നാലയാളുടെ ഡിഗ്നിറ്റി മരിക്കുന്നില്ല. നീതിയും തുല്യതയും ഒരോ വ്യക്തിക്കും ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. ഫാ. സ്റ്റാന്‍ സ്വാമി കുറ്റാരോപിതനായി മാസങ്ങളോളം ജയിലിലായിരുന്നു. എട്ടു മാസക്കാലത്തില്‍ അദ്ദേഹത്തിന് തന്റെ നീതി തെളിയിക്കാന്‍ ഒരവസരം പോലും ലഭിച്ചില്ല. ഇവിടെ നീതിനിര്‍വ്വഹണത്തിന്് വീഴ്ച സംഭവിച്ചു.
 
 


നിയമത്തിന്റെ ലക്ഷ്യം തന്നെ നീതി സ്ഥാപിക്കുകയെന്നതാണ്. പ്രതിയാക്കപ്പെട്ടൊരാള്‍ മരിച്ചു എന്ന കാരണത്താല്‍ നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ നമ്മള്‍ അനുവദിക്കരുത്. അദ്ദേഹം നിരപരാധിയായിരുന്നുവെന്നും നീതിമാനായിരുന്നുവെന്നും തെളിയിക്കപ്പെടുംവരെ അന്വേഷണം തുടരുക തന്നെ വേണം. ഫാ. സ്റ്റാന്‍ സ്വാമിക്കെതിരായി ഉയര്‍ന്ന ഒരു പ്രധാന ആരോപണം അദ്ദേഹം മാവോയിസ്റ്റ് അനുഭാവിയായിരുന്നു എന്നതാണ്. മാവോയിസ്റ്റുകള്‍ ഒരിക്കലും നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ല. ആയുധങ്ങളില്‍ വിശ്വസിക്കുന്ന അക്രമ രാഷ്ട്രീയമാണ് അവരുടേത്. എന്നാല്‍ ഫാ. സ്റ്റാന്‍ സ്വാമി നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിച്ചിരുന്നു. നീതി നിഷേധിക്കപ്പെട്ടവരെ നീതി നേടിയെടുക്കുന്നതിനായി അദ്ദേഹം കോടതിയിലേക്ക് എത്തിച്ചു. അനീതിക്കെതിരെ ആയുധമെടുത്ത് പോരാടാന്‍ അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. നിയമത്തില്‍ വിശ്വസിക്കാനും നിയമം പാലിക്കാനും അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു. പിന്നെങ്ങനെയാണ് അദ്ദേഹം മാവോയിസ്റ്റാവുക? ഒരാള്‍ക്ക് ഒരേസമയം മാവോയിസ്റ്റായിരിക്കാനും അതേസമയം തന്നെ മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായി കോടതിയെ ആശ്രയിക്കാനും ഒരിക്കലും കഴിയില്ല. ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
 


സത്യമേവ ജയതേ എ ആശയം ഇപ്പോള്‍ നിലവിലില്ലെന്ന്് കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ജാന്‍സി ജെയിംസ് പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമി പ്രതിയല്ല, അദ്ദേഹം ഒരു ഹീറോയായിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി ജീവിച്ച അദ്ദേഹം അനേകര്‍ക്ക് മാതൃകയായി. പല സന്ദര്‍ഭങ്ങളിലും അദ്ദേഹം ക്രിസ്തു തന്നെയായിരുന്നു. പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും വേണ്ടി ജീവിച്ച അദ്ദേഹം ക്രിസ്തുവിനെപ്പോലെ തന്നെ പീഡകളേറ്റ് മരിച്ചു. അധികാരത്തിലിരിക്കുവര്‍ അവര്‍ ചെയ്ത പ്രവൃത്തികളെ ന്യായീകരിക്കുന്നതിന് പല കാരണങ്ങളും പറയും. എന്നാല്‍ ഫാ. സ്റ്റാന്‍ സ്വാമി പറഞ്ഞിട്ടുണ്ട് നിശ്ശബ്ദരായിരിക്കുന്നതാണ് ഏറ്റവും വലിയ അനീതിയെന്ന്.’ ഡോ. ജാന്‍സി ജെയിംസ് പറഞ്ഞു.
 


സംസ്ഥാനത്തിന്റെ വിവിധ ജയിലുകളില്‍ നക്‌സലുകളെന്ന് മുദ്രകുത്തപ്പെട്ട ഒരുപാട് നിരപരാധികള്‍ തടങ്കലില്‍ കഴിയുന്നുണ്ടെന്നന്ന്് ഫാ. ബേബി ചാലില്‍ പറഞ്ഞു. തങ്ങളുടെ ഇടങ്ങളില്‍ നിന്ന് അന്യായമായി ഇറക്കിവിടപ്പെട്ടപ്പോള്‍ അത് ചോദ്യം ചെയ്തതിനാണ് അവരില്‍ പലരും മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെട്ട് ജയിലിലടക്കപ്പെട്ടത്. അവരുടെ ശബ്ദമായി ഫാ. സ്റ്റാന്‍ സ്വാമി മാറി. അങ്ങനെയുള്ള ആയിരങ്ങള്‍ക്ക് വേണ്ടി ഫാ. സ്റ്റാന്‍ സ്വാമി നിയമയുദ്ധം നടത്തിയെന്നും ഫാ. ബേബി ചാലില്‍ പറഞ്ഞു.

ഫാ. സ്റ്റാന്‍ സ്വാമി, പാവപ്പെട്ട ജനങ്ങള്‍ക്ക് തുല്യ നീതിയും അവകാശവും ഉറപ്പു വരുത്താന്‍ വളരെയധികം പരിശ്രമിച്ചുവെന്ന ഡോ. സിസ്റ്റര്‍ ലിസി ജോസഫ് അനുസ്മരിച്ചു. പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹം അവരെ പഠിപ്പിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്തു. മഹാനായ ആ മനുഷ്യനെ ക്രൂരമായി കൊന്നുകളഞ്ഞതിനെയോര്‍ത്ത് ജനാധിപത്യ ഇന്ത്യ ലജ്ജിക്കണമെന്നും സിസ്റ്റര്‍ ലിസി ജോസഫ് കൂട്ടിച്ചേര്‍ത്തു.
 


ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ഒരു വ്യക്തിയുടെ മാത്രം മരണമല്ല, മറിച്ച് ജനാധിപത്യത്തിലുള്ള വിശ്വാസത്തിന്റെ മരണം കൂടെയാണെന്ന്് ആന്ധ്രാ-തെലങ്കാനാ പ്രൊവിന്‍ഷ്യല്‍ പറഞ്ഞു. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഫാ. സ്റ്റാന്‍ സ്വാമി ബലി കഴിപ്പിക്കപ്പെടുകയായിരുുവെും അദ്ദേഹം പറഞ്ഞു. മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ഭാഷകള്‍ക്കുമതീതമായി ഫാ. സ്റ്റാന്‍ സ്വാമി മനുഷ്യരെ ഒന്നിപ്പിച്ചുവെന്ന് ഫാ. സ്റ്റാനി ഡിസൂസ അനുസ്മരിച്ചു. പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന കാരണത്താല്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത കുറ്റങ്ങള്‍ അദ്ദേഹത്തിന് മേല്‍ ആരോപിക്കപ്പെട്ടു. അദ്ദേഹം ഒരിക്കലും മരിക്കുന്നില്ല, നമ്മളിലൂടെ നിത്യം ജീവിക്കുമെന്നും ഫാ. സ്്റ്റാനി പറഞ്ഞു.
 


എന്തുതന്നെ സംഭവിച്ചാലും ഞാന്‍ മുന്നോട്ടുപോകും. എന്തും നേരിടാന്‍ ഞാന്‍ തയ്യാറാണ്. എന്‍ഐഎ അറസ്റ്റ് ചെയ്യുതിന് മുന്‍പ് ഫാ. സ്റ്റാന്‍ സ്വാമി പറഞ്ഞ വാക്കുകളാണിതെന്ന് ജെസ്യൂട്ട സഭാ സതേണ്‍ സോണ്‍ ചെയര്‍ ഫാ. ഡാനിസ് ഓര്‍മ്മിച്ചു. ആദിവാസികളെ സംരക്ഷിക്കുന്നതിന് വേണ്ടി ഫാ. സ്റ്റാന്‍ സ്വാമി തന്റെ ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചുവെന്ന് ആര്‍ച്ച് ബിഷപ്പ് ആന്റണി പപ്പുസ്വാമിയും അനുസ്മരിച്ചു. പാവങ്ങള്‍ക്ക് വേണ്ടി ജീവിച്ച ഒരാളെ ഇപ്രകാരം പീഡിപ്പിച്ചതിനെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തണം. അദ്ദേഹത്തിന്റെ പാത പിന്തുടരാന്‍ ഇനിയും നിരവധിയാളുകളെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 


ഫാ.സ്റ്റാന്‍സ്വാമിയുടെ മരണം തനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന്് സ്റ്റേറ്റ് മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ പീറ്റര്‍ അല്‍ഫോന്‍സ് പറഞ്ഞു. ദേശീയത എന്നാല്‍ ദേശത്തോടുള്ള സ്‌നേഹമാണ്. ഇന്ത്യയിലെ പകുതിയിലധികം വരുന്ന ദരിദ്രവിഭാഗത്തിന് വേണ്ടി ജീവിക്കുന്നവരാരാണോ അവരാണ് യഥാര്‍ത്ഥ രാജ്യ സ്‌നേഹി. ഫാ. സ്റ്റാന്‍ സ്വാമി അങ്ങനെയൊരാളായിരുന്നു. അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ ദരിദ്രര്‍ക്കായി മാറ്റിവെച്ചുവെന്നും പീറ്റര്‍ അല്‍ഫോന്‍സ് അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here