ഫിലാഡല്‍ഫിയ: ഫിലാഡൽഫിയയിലെ പ്രമുഖ സംഘടനാ പ്രവര്‍ത്തകന്‍ പി.കെ. സോമരാജന്റെ ഭാര്യ ഭാസുരാംഗി സോമരാജന്‍ (73) നിര്യാതയായി . കോട്ടയം പള്ളം സ്വദേശിനിയാണ്.കോട്ടയം ബസേലിയസ് കോളജിലെ പഠനശേഷം തിരുവന്തപുരം കോപ്പറേറ്റീവ് കോളജില്‍ പഠനം പൂര്‍ത്തിയാക്കി. സഹകരണ മേഖലയില്‍ 16 വര്‍ഷം പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രൊഡക്ഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചു.

സാമൂഹിക രംഗത്ത് സോമരാജന്റെ സഹ സഞ്ചാരിയായിരുന്നു. അപ്പര്‍ ഡാര്‍ബിയിലെ എസ്.എന്‍.ഡി.പി.  പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായിരുന്നു.

ഏകമകന്‍ ശ്രീകാന്ത് സോമരാജന്‍. മരുമകള്‍: റീതുശ്രീകാന്ത്. കൊച്ചുമകള്‍: റിതിക ശ്രീകാന്ത്

പി.കെ. ശിവപ്രസാദ് (അപ്പര്‍ ഡാര്‍ബി), പി.കെ. പുരുഷോത്തമന്‍ (പള്ളം), പരേതരായ പി.കെ. ശാരദ, പി.കെ. രാജപ്പന്‍ എന്നിവര്‍ സഹോദരരാണ്.

പൊതുദര്‍ശനം: സെപ്റ്റം. 30വ്യാഴം വൈകിട്ട് ആര് മുതൽ  മുതല്‍ 8.00  വരെ: ചാഡ്വിക്ക് ആന്‍ഡ് മക്കിന്നി ഫ്യുണറല്‍ ഹോം, 30 ഈസ്റ്റ് ഏതെന്‍സ് അവന്യു, ആര്‍ഡ്‌മൊര്‍, പെന്‍സില്‍വേനിയ-19003. വ്യൂവിങ്ങിനു വരുന്നവർക്ക് മാസ്ക്ക് നിര്ബന്ധമായിരിക്കും.

വിവരങ്ങള്‍ക്ക്: 267 624 4804; 267 575 7333 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. ഐവി ഹിൽ സെമിറ്ററി ആൻഡ് ക്രീമോട്ടോറിയത്തിൽ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് നടത്തുന്ന സ്വകാര്യ ചടങ്ങിൽ ആയിരിക്കും 
സംസ്ക്കാരകർമം  നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here