ന്യൂഡൽഹി: രാജസ്ഥാനിൽ   മന്ത്രിസഭാ പുനസംഘടന നാളെ നടക്കും. ഇതിനു മുന്നോടിയായി  എല്ലാ മന്ത്രിമാരും ഇന്ന് രാജി വച്ചു.
മന്ത്രിമാർ രാജി കത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൈമാറി. ഇന്ന്  പുതിയ മന്ത്രിമാരുടെ പട്ടിക പുറത്ത് വന്നേക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് തന്നെ നടക്കും. വൈകുന്നേരം  നാല് മണിക്ക് ആണ് സത്യപ്രതിജ്ഞ.

സച്ചിൻ പൈലറ്റിനൊപ്പമുള്ളവരെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ നാളെ പുനസംഘടിപ്പിക്കുന്നത്. നിലവിലെ മന്ത്രിമാരിൽ ഒരു വിഭാഗം തുടരുമ്പോൾ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയിൽ നിന്നെത്തിയ എംഎൽഎമാരിൽ ചിലരെയും പുതിയതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്യും.

സച്ചിൻ പൈലറ്റിനൊപ്പമുള്ളവരെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ നാളെ പുനസംഘടിപ്പിക്കുന്നത്. നിലവിലെ മന്ത്രിമാരിൽ ഒരു വിഭാഗം തുടരുമ്പോൾ  പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയിൽ നിന്നെത്തിയ എംഎൽഎമാരിൽ ചിലരെയും പുതിയതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്യും. സംഘടന ചുമതലയുള്ള മൂന്ന് മന്ത്രിമാർ കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാൻറിന് രാജി നൽകിയിരുന്നു. പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിനും ഒപ്പമുള്ളവർക്കും മന്ത്രിസ്ഥാനം നഷ്ടമായത്.  

ഒരു വർഷത്തോളമായി മന്ത്രിസഭ പുനസംഘടന ആവശ്യപ്പെടുന്ന സച്ചിൻ പൈലറ്റിന് അശ്വാസകരമാണ് ഹൈക്കമാൻറിൻറെ ഇടപെടലിനെ തുടർന്നുള്ള മന്ത്രിസഭാ പുനസംഘടന . ജാതി മത സമവാക്യങ്ങൾ പരിഗണിച്ച് മന്ത്രിസഭ പുനസംഘടന ഉണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നാണ്  പൈലറ്റ് ഹൈക്കമാൻറിനെ ധരിപ്പിച്ചിരുന്നത്. എന്നാൽ തന്നോട് ഒപ്പം പാർട്ടി വിടാൻ തയ്യാറായവരെ അർഹമായ സ്ഥാനങ്ങളില് എത്തിക്കുകയെന്നത് തന്നയാണ് സച്ചിൻ പൈലറ്റിൻറെ ഉദ്ദേശ്യം. സച്ചിൻ പൈലറ്റ് പക്ഷക്കാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ വിമുഖതയുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പ്രിയങ്കഗാന്ധിയും കെ സി വേണുഗോപാലും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സോണിയഗാന്ധിയുമായും ഗെലോട്ട് കൂടിക്കാഴ്ച നടത്തി. ചർച്ചകളിൽ സച്ചിൻ പൈലററിൻറെ ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കമാൻറ് ആവശ്യപ്പെടുകയായിരുന്നു.

സച്ചിൻ പൈലറ്റിനെ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കണമെന്ന താൽപ്പര്യവും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. എന്നാൽ തന്നോടൊപ്പമുള്ളവരുടെ പ്രശ്‌നം പരിഹരിച്ച ശേഷമേ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുവെന്നാണ് പൈലറ്റിൻറെ നിലപാട്.  

LEAVE A REPLY

Please enter your comment!
Please enter your name here