ന്യൂഡൽഹി:രാജസ്ഥാനിൽ ഒമ്പത്‌ പേർക്കും മഹാരാഷ്‌ട്രയിൽ ഏഴു പേർക്കും ഡൽഹിയിൽ ഒരാൾക്കും കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ അഞ്ച്‌ സംസ്ഥാനങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി. നേരത്തേ കർണാടകത്തിൽ രണ്ടുപേർക്കും ഗുജറാത്തിലും മഹാരാഷ്ട്രയിലും ഓരോരുത്തർക്കും സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്‌ട്രയിൽ വിദേശത്തുനിന്ന്‌ എത്തി യ നാലു പേർക്കും അവരുടെ സമ്പർക്കത്തിലൂടെ മൂന്നു പേർക്കുമാണ്‌ രോഗം ബാധിച്ചത്‌.

ഡൽഹിയിൽ ടാൻസാനിയയിൽനിന്ന്‌ മടങ്ങിയെത്തിയ മുപ്പത്തിയേഴുകാരനാണ്‌ രോഗം. രാജസ്ഥാനിൽ ജയ്‌പുരിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ഒരുകുടുംബത്തി ലെ ഒമ്പതുപേർക്കാണ് സ്ഥിരീകരിച്ചത്‌. ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നെത്തി കോവിഡ്‌ സ്ഥിരീകരിച്ച 17പേർ ഡൽഹിയിൽ നിരീക്ഷണത്തിലുണ്ട്‌.

ഡൽഹിയിൽ സ്ഥിരീകരിച്ചയാൾക്ക്‌ തൊണ്ടവേദനയും പനിയുമായിരുന്നു ആദ്യലക്ഷണമെന്ന്‌ എൽഎൻജെപി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ്‌കുമാർ പറഞ്ഞു. ബ്രിട്ടൻ, സിംഗപ്പുർ എന്നിവിടങ്ങളിൽനിന്ന്‌ തമിഴ്‌നാട്ടിലെത്തിയ രണ്ടുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here