സലിം അയിഷ (ഫോമാ പേ.ആർ.ഓ )

സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണുണ്ടായ ദാരുണ മരണത്തിൽ ഫോമാ അഗാധമായ ദു:ഖവും അനുശോചനവും  രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയുംരാജ്യത്തിന്റെയും സങ്കടത്തിലുംദു:ഖത്തിലും ഫോമയും പങ്കു ചേരുന്നുവെന്ന് ഫോമാ ഭാരവാഹികൾ അറിയിച്ചു.

.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്എന്‍.കെ ഗുര്‍സേവക് സിങ്എന്‍.കെ ജിതേന്ദ്രകുമാര്‍ലാന്‍സ് നായിക്വിവേക് കുമാര്‍ലാന്‍സ് നായിക് ബി സായ് തേജഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

സൈനിക മേധാവിയുടെയും മറ്റു ഉദ്യോഗസ്ഥന്മാരുടെയും അകാല മരണം ഇന്ത്യക്ക് വലിയ നഷ്ടമാണ്. രാജ്യത്തിന്റെ പോരാളികളെയാണ് നഷ്ടപ്പെട്ടത്. വളരെ അപരിഹാര്യമായ നഷ്ടം നികത്താൻ കഴിയുന്നതല്ല. മരണപ്പെട്ടവർ  ജ്വലിക്കുന്നപോരാട്ടത്തിന്റെയുംമനോർവീര്യത്തിന്റെയും അഭിമാന സ്തംഭങ്ങളാണ്. അവരുടെ വേർപാടിൽ ഫോമയുടെ ദു:ഖവും ആദരാഞ്ജലികളും അർപ്പിക്കുന്നുവെന്ന്

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻട്രഷറർ തോമസ് ടി.ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here