ജോലിക്കിട യിലും മറ്റു ജീവിത സാഹചര്യങ്ങളാലും പലരും സമ്മർദ്ദത്തിലാകാറുണ്ട്. എന്നാൽ സമ്മർദ്ദം അല്ലെങ്കിൽ മാനസിക പിരിമുറുക്കം കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ സഹായിച്ചേക്കും. ‘ഫോളേറ്റ്’ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക. ഫോളേറ്റ് ഡോപാമൈൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോൺ മനസിനെ ശാന്തമാക്കാൻ സഹായിക്കുന്നു. സാൽമൺ, ചാള എന്നിവ സമ്മർദ്ദത്തെ അകറ്റുന്നു. ഇത് ശരീരത്തിന്റെ അത്യാവശ്യ പ്രവർത്തനങ്ങളും മാനസികാരോഗ്യവും തമ്മിൽ വളരെ നല്ല ബന്ധം ഉണ്ടാക്കുന്നു. മത്സ്യത്തിൽ ഒമേഗ – 3 ധാരാളമുണ്ട്.

കിവിപ്പഴത്തിൽ ട്രിപ്റ്റോഫൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ എത്തി സെറോടോണിൻ ആയി മാറി ഞരമ്പുകൾ ശമിപ്പിക്കുകയും മാനസികാവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു. ചീരയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ മഗ്നീഷ്യത്തിന്റെ കലവറയായ ചീര കഴിച്ചാൽ ശരീരത്തിന് ഉറക്കമില്ലായ്മ, സമ്മർദം എന്നിവയെ അകറ്റി നിറുത്താൻ കഴിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here