ഫ്ലോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ കൈരളി ആര്‍ട്‌സ് ക്ലബ്ബ് ക്രിസ്മസ് സെലബ്രേഷനും ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫും ഡിസംബര്‍ 19 ഞായറാഴ്ച. സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമ്മാ ചര്‍ച്ച് ഹാളില്‍ നടക്കുന്ന ക്രിസ്മസ് ആഘോഷ പരിപാടിയില്‍ വികാരി റവ. ഫാ. ഷിബി അബ്രഹാം ക്രിസ്മസ് സന്ദേശം നല്‍കും. ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍ മുഖ്യാതിഥിയാകും.

ഫ്ലോറിഡ റീജിയണൽ ആർ.വി.പി.കിഷോര്‍ പീറ്ററിന്റെ അധ്യക്ഷതയിൽ ചേരുന്ന കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങ്  ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, വൈസ് പ്രസിഡന്റ് എന്‍.ജെ തോമസ് തോമസ്, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ഒര്‍ലാന്‍ഡോ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, സണ്ണി മറ്റമന ട്രഷറര്‍ Tampa, ഒര്‍ലാന്‍ഡോ കൺവെൻഷൻ ന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കോര്‍ഡിനേറ്റര്‍ രാജീവ് കുമാരൻ,. കൈരളി പ്രസിഡന്റ് വറുഗീസ് ജേക്കബ്, സെക്രട്ടറി ഡോ.മഞ്ജു സാമുവല്‍, ജോയിന്റ് സെക്രട്ടറി അവിനാഷ് ഫിലിപ്പ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വറുഗീസ് സാമുവല്‍,  ഇന്ത്യ പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് 2022-24 സുനിൽ തൈമറ്റം, പ്രസ് ക്ലബ്  ഫ്ലോറിഡ  ചാപ്റ്റർ പ്രസിഡന്റ് മാത്യു വർഗീസ് , നഴ്സസ് അസോസിയേഷൻ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ബോബി വർഗീസ് , ഡേടോണ ബീച്ച് അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍ഡോ ജോണ്‍, MAT 2022 Tampa പ്രസിഡന്റ് സുരേഷ് നായര്‍, കണ്‍വന്‍ഷന്‍ ടാമ്പാ റീജിയണല്‍ കോഡിനേറ്റര്‍  അരുണ്‍ ചാക്കോ, ബാബു തണ്ടാശേരില്‍ ടാമ്പാ  തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിക്കും

 പ്രോഗ്രാമില്‍ ക്രിസ്മസ് സ്‌കിറ്റുകളും കരോളും അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here