ജയില്‍പ്പുള്ളിയെ പ്രണയിച്ച തന്റെ കഥ പറഞ്ഞ് യുകെയില്‍ നിന്നുള്ള കാറ്റി എന്ന യുവതി. യുഎസിലെ ജയിലില്‍ തടവില്‍ കഴിയുന്ന ഡാനി എന്ന യുവാവിനെയാണ് കാറ്റി പ്രണയിച്ചത്. റിട്ടാപ്രിസണര്‍ ഡോട്ട് കോമില്‍ അന്തേവാസിയായ ഡാനിക്ക് ഒരു കത്ത് എഴുതാന്‍ കാറ്റി തീരുമാനിക്കുന്നത് വളരെ യാദൃശ്ചികമായാണ്. എന്നാല്‍ കത്തുകള്‍ ഹൃദ്യമായതോടെ ഒടുവില്‍ കത്തുകളിലൂടെ ഇരുവരും പ്രണയത്തിലായി.

കവര്‍ച്ച, തോക്ക് കൈവശം വയ്ക്കല്‍, നിയന്ത്രിത വസ്തുക്കള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഡാനി ഇതിനകം അഞ്ച് വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ട്. ഇനിയും മൂന്ന് വര്‍ഷം കൂടി ശിക്ഷ ബാക്കിയുണ്ട്. ശിക്ഷാ കാലാവധി തീര്‍ന്ന് ഡാനി പുറത്ത് വന്നിരിക്കുന്നതും കാത്തിരിക്കുകയാണ് കാറ്റി. ‘കാറ്റിഡാനി’ എന്ന പേരില്‍ തങ്ങളുടെ പ്രണയം പങ്കുവെയ്ക്കാനായി ഒരു ടിക് ടോക്ക് അക്കൗണ്ടും കാറ്റി തുടങ്ങി. അക്കൗണ്ടിന് 21.6K ഫോളോവേഴ്സും 277.8K ലൈക്കുകളും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here