വാഷിങ്ടണ്‍ : ഡോണള്‍ഡ്‌ ട്രംപിനെ പ്രസിഡന്റ് പദവിയില്‍നിന്ന് പുറത്താക്കിയ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തിലെ പ്രതിക്ക് 63 മാസത്തെ തടവ് ശിക്ഷ.

പൊലീസിനുനേരെ ആക്രമണം നടത്തിയ ഫ്ലോറിഡ സ്വദേശിയായ റോബർട്ട് പാമറിനാണ്  യുഎസ് ജില്ലാ ജഡ്ജി തന്യാ ചുട്കാൻ ശിക്ഷ വിധിച്ചത്. ക്യാപിറ്റോള്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക്  ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ ശിക്ഷയാണിത്.

കോവിഡ് പ്രതിരോധം അട്ടിമറിച്ചെന്ന് റിപ്പോർട്ട്‌

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റായിരിക്കവെ അമേരിക്കയില്‍ കോവിഡ് പ്രതിരോധം അട്ടിമറിക്കപ്പെട്ടതായി യുഎസ് കോൺഗ്രസിന്റെ റിപ്പോര്‍ട്ട്. കോവിഡിനെ നേരിടാൻ ട്രംപ് ഭരണകൂടം നടത്തിയ പ്രതിരോധങ്ങൾ പരാജയമായിരുന്നുവെന്നും മഹാമാരി മൂലം ജനങ്ങൾ കഷ്ടപെടുമ്പോൾ ചില കമ്പനികൾ ലാഭമുണ്ടാക്കുന്നതിനായി പ്രവര്‍ത്തിച്ചെന്നും ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ഭരണകൂടം എടുത്ത തീരുമാനങ്ങൾ ദുർബലമാമായിരുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here