വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കാനുളള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും ബഹളവും മറികടന്നാണ് ബില്‍ പാസാക്കിയത്. കളളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയാന്‍ ലക്ഷ്യമിട്ടാണ് വോട്ടര്‍ പട്ടികയും ആധാറും ബന്ധിപ്പിക്കുന്നത് എന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ വര്‍ഷത്തില്‍ നാലു തവണ അവസരം നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. തിരഞ്ഞെടുപ്പ് നടപടിക്കായി ഏത് സ്ഥലവും ഏറ്റെടുക്കാനും കമ്മിഷന് അധികാരം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here