ന്യൂഡൽഹി: ലക്ഷണങ്ങളില്ലാത്തവരെ കൊവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കി ഐ സി എം ആറിന്രെ പുതുക്കിയ പരിശോധന ചട്ടം. ഇതിനുപുറമേ ആഭ്യന്തര വിമാന യാത്രക്കാരെയും സംസ്ഥാനാനന്തര യാത്രക്കാരെയും പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയയ്ക്കായുള്ള രോഗികൾക്കും ഗർഭിണികൾ ഉൾപ്പെടെ ലക്ഷണങ്ങൾ ഇല്ലാത്ത മറ്റ് രോഗികൾക്കും കൊവിഡ് പരിശോധന നടത്തേണ്ടതില്ല. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നവരിൽ പോലും ഗുരുതര രോഗലക്ഷണങ്ങൾ ഉള്ളവരിലും മുതിർന്ന പൗരന്മാരിലും മാത്രം പരിശോധന നടത്തിയാൽ മതിയെന്ന് ഐ സി എം ആർ പുതുക്കിയ ചട്ടങ്ങളിൽ വ്യക്തമാക്കി.

ചികിത്സയുടെ ആവശ്യത്തിന് വേണ്ടി ജനിതക പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും രോഗികളെ നിരീക്ഷിക്കുന്നതിന് വേണ്ടി മാത്രം ഇത്തരം പരിശോധനകൾ നടത്തിയാൽ മതിയെന്നും ഐ സി എം ആർ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. പോസിറ്റീവ് ആയിട്ടുള്ള സാംപിളുകളിൽ ഇൻസാകോഗിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമേ ജനിതക പരിശോധന നടത്താവൂ എന്നും കർശനമായി പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here