ടാമ്പാ (ഫ്ലോറിഡ): കഴിഞ്ഞ ദിവസം നിര്യാതയായ  ഫൊക്കാന മുൻ ആർ.വി.പി ജോൺ കല്ലോലിക്കലിന്റെ ഭാര്യ സാലി ജോൺ കല്ലോലിക്കലിന്റെ  (51)  മൃതസംസ്കാര ശിശ്രുഷകളും വെയ്ക്ക് സർവീസും  ജനുവരി 31 നു തിങ്കളാഴ്ച്ച രാവിലെ 10. 00  നു  മാർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തോഡക്‌സ് പള്ളിയിൽ ആരംഭിച്ച് 2.00 മണിക്ക് സമാപിക്കും. അഡ്രസ്:  12001 N 58th st. Tampa, FL 33617.
 
തുടർന്ന് തോനോറ്റോസോസയിലുള്ള സൺസെറ്റ് മെമ്മോറിയൽ ഗാർഡൻസിൽ (Sunset Memorial Gardens) സംസ്കരിക്കും. അഡ്രെസ്സ്: 11005 N. US Highway 301, Thonotosassa, FL 33592.
 
പരേതയോടുള്ള ആദരസൂചകമായി പൂക്കൾ അയച്ചു നൽകാൻ താൽപ്പര്യമുള്ളവർ മാർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തോഡക്‌സ് പള്ളിയുടെ അഡ്രസ്സിൽ അയക്കേണ്ടതാണ്.അഡ്രസ്:  12001 N 58th st. Tampa, FL 33617. തിങ്കളാഴ്ച്ച രാവിലെ 9 മുതൽ 10 വരെയാണ് പൂക്കൾ ഡെലിവറി ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : മാത്യു നൈനാൻ  ഫോൺ:  (813) 205 -8028

LEAVE A REPLY

Please enter your comment!
Please enter your name here