ഫൊക്കാന മുൻ ആർ.വി.പി.ജോൺ കല്ലോലിക്കലിന്റെ ഭാര്യ സാലി ജോൺ കല്ലോലിക്കൽ (51) നിര്യാണത്തിൽ ഫൊക്കാന ഫ്ലോറിഡ റീജിയണൽ കമ്മിറ്റി യോഗം അനുശോചിച്ചു. ആർ. വി. പി. കിഷോർ പീറ്ററിന്റെ അധ്യക്ഷതയിൽ ചേർന്ന വെർച്ച്വൽ യോഗത്തിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, തുടങ്ങിയ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

ഫൊക്കാനയുടെ എല്ലാ പരിപാടികളിലും ജോണിനൊപ്പം സജീവ സാന്നിധ്യമായിരുന്ന സാലിയുടെ വിയോഗം ഫൊക്കാന കുടുംബത്തിന്റെ മുഴുവൻ നഷ്ട്ടമാണെന്ന് ജോർജി വർഗീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജോണിന്റെ അതിഥിയായി പല വട്ടം അവരുടെ ഭവനം സന്ദർശിച്ചപ്പോൾ സൽക്കാരപ്രിയയായ സാലിയുടെ സ്‌നേഹോഷ്‌മായ സ്വീകരണം അനുഭവിച്ച വ്യക്തിയാണ് താനെന്നും ജോർജി കൂട്ടിച്ചേർത്തു.

ഫൊക്കാന വിമൻസ് ഫോറത്തിൽ ഏറെ സജീവമായിരുന്നു സാലി ജോണിനൊപ്പം ഫൊക്കാനയുടെ ഫ്ലോറിഡ റീജിയന്റെ പല വേദികളിലും സജീവമായി പങ്കെടുക്കുമായിഒരുന്നു. ഒർലാണ്ടോ കൺവെൻഷനിൽ പങ്കെടുക്കാവാനുള്ള ഒരുക്കങ്ങൾ നടന്നുവരവെയാണ് വീണ്ടും രോഗ ബാധിതയാകുന്നത്. സാലിയുടെ വേർപാടിൽ ജോണിനും കുടുംബത്തിനുമുണ്ടായ തീരാ ദുഃഖത്തിൽ ഒരു ഓരോ ഫൊക്കാന അംഗങ്ങളും പങ്കുചേരുന്നതായും സജിമോൻ പറഞ്ഞു.

മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (മാറ്റ്) യുടെ വൈസ് പ്രസിഡണ്ടുകൂടിയായ  ജോൺ കല്ലോലിക്കലുമായി അടുത്ത ബന്ധം കത്ത് സൂക്ഷിച്ചിരുന്ന തനിക്ക് സ്വന്തം കുടുംബത്തിലെ അംഗത്തെ നഷ്ട്ടപ്പെട്ടതുപോലെയാണ് സാലിയുടെ മരണത്തിലൂടെ നഷ്ട്ടമായതെന്ന് ഫൊക്കാന ട്രഷറർ സണ്ണി മറ്റമന പറഞ്ഞു. രോഗാവസ്ഥയിലാകും മുൻപും ജോണിന്റെ കുടുംബത്തിലെ നിത്യ സന്ദർശകനായിരുന്ന തനിക്ക് ജോണിനും കുടുംബത്തിനുമുണ്ടേയിരിക്കുന്ന നഷ്ട്ടത്തിന്റെ ആഴം നേരിട്ടറിയാവുന്ന വ്യക്തിയാണ്.  ഒരു സഹോദരിയിലപ്പുറം സ്നേഹവും ആദരവും നൽകുന്ന സാലിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാനായി പ്രാർത്ഥിക്കുകയാണെന്നും സണ്ണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്,  എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, വിമൻസ് ഫോറം പ്രസിഡണ്ട് ഡോ. കല ഷഹി, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, വൈസ് പ്രസിഡണ്ട് ബെൻ പോൾ, ഒർലാണ്ടോ കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, കൺവെൻഷൻ വൈസ് ചെയർമാൻ സന്തോഷ് എബ്രഹാം, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ,  നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ കൺവീനർ ജോയി ചാക്കപ്പൻ, കൺവെൻഷൻ ജനറൽ കൺവീനർമാരായ  വിൻസെന്റ് ഇമ്മാനുവൽ, മത്തായി ചാക്കോ, ഫൊക്കാന മുൻ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധൻ, കമാണ്ടർ ജോർജ് കൊരുത്, മറിയാമ്മ പിള്ള, ജോൺ പി. ജോൺ, ജി. കെ.പിള്ള, മാധവൻ നായർ,  നാഷണൽ കമ്മിറ്റി അംഗങ്ങൾ,ട്രസ്റ്റി ബോർഡ് അംഗങ്ങൾ, ഫ്ലോറിഡ-കേരള കൺവെൻഷൻ മറ്റു ഭാരവാഹികളും സാലിയുടെ  നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here