കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന് തിരിച്ചടി. നിര്‍ണായക തെളിവായ ഫോണുകള്‍ ഹാജരാക്കാതിരിക്കാനുള്ള ദിലീപിന്റെ എല്ലാ പ്രതിരോധങ്ങളും കോടതിയില്‍ തകര്‍ന്നു. എല്ലാ ഫോണുകളും മുദ്രവച്ച കവറില്‍ തിങ്കളാഴ്ച രാവിലെ 10.15ന് ഹൈക്കോടതി രജിസ്ട്രാരുടെ മുമ്പില്‍ ഹാജരാക്കണമെന്ന് കോടതിയുടെ ഇടക്കാല ഉത്തരവ്. ദിലീപിന്റെ കൈവശമുള്ള മൂന്നുഫോണുകളും സഹോദരന്റെയും സഹോദരീ ഭര്‍ത്താവിന്റെയും മൂന്നുഫോണുകളുമുള്‍പ്പെടെ ആറു ഫോണുകള്‍ ഹാജരാക്കണം.

എന്നാല്‍ ഫോണുകളുടെ എണ്ണത്തില്‍ തര്‍ക്കമുണ്ട്. നാലു ഫോണുകള്‍ ദിലീപ് ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. എന്നാല്‍ തനിക്ക് മൂന്നുഫോണുകളെയുള്ളുവെന്നും നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്നും ദിലീപ് പറഞ്ഞു. നാലാമത്തെ ഫോണിന്റെ ഐ.എം.ഇ. നമ്പര്‍ അന്വേഷണസംഘത്തിന്റെ കൈവശമുണ്ട്. അത് തങ്ങള്‍ കണ്ടെത്തിക്കൊള്ളാമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

ബോംബെയില്‍നിന്ന് ഫോണ്‍ എത്തിക്കാന്‍ ചൊവ്വാഴ്ചവരെ സമയം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. എല്ലാ ഫോണുകളും ഹാജരാക്കാനാവില്ലെന്നും കാരണം പിന്നീട് കോടതിയെ ബോധിപ്പിക്കാമെന്ന് ദിലീപ് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിന്റെ വാദങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല.

ആരാണ് ഫോണ്‍ പരിശോധിക്കേണ്ടതെന്ന് കോടതി തീരുമാനിക്കും.ഫോണ്‍ നല്‍കിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം പരിഗണിക്കോണ്ടിവരുമെന്ന് കോടതി ഒരു ഘട്ടത്തില്‍ ദിലീപിനെ ഓര്‍മ്മപ്പെടുത്തി. അന്വേഷണ ഏജന്‍സിക്ക് ഫോണ്‍ ആവശ്യപ്പെടാന്‍ അവകാശമുണ്ട്. കേസുമായി ബന്ധപ്പെട്ട ഫോണ്‍ പരിശോധന ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിക്കു മാത്രമേ കഴിയൂ. സ്വന്തം നിലയ്ക്കു സ്വകാര്യ പരിശോധന അംഗീകരിക്കാനാവില്ല. സ്വകാര്യ സംഭാഷണങ്ങള്‍ ഉള്ളതിനാല്‍ പരിശോധിക്കാതിരിക്കാന്‍ ആവില്ലെന്നും കോടതി പറഞ്ഞു.

ഫോണ്‍ പരിശോധനയ്ക്ക് ലഭിച്ചേ പറ്റൂ എന്ന് സര്‍ക്കാര്‍ ശക്തമായി വാദിച്ചു. അന്വേഷണത്തിനാവശ്യമുള്ള വിവരങ്ങള്‍ മാത്രമേ പരിശോധിക്കുവെന്ന് പ്രോസിക്യൂഷന്‍ ഉറപ്പുകൊടുത്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും കസ്റ്റഡിയിലെടുക്കാന്‍ അനുമതി തരണമെന്നും ഡിജിപി ആവശ്യപ്പെട്ടു.


2017-ല്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും കൂട്ടുപ്രതികളും എംജി റോഡില്‍വച്ച് ഗൂഢാലോചന നടത്തിയെന്നും ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതികള്‍ക്ക് എല്ലാവിധ നിയമ സംരക്ഷണവും നല്‍കും

പോലീസിന്റെ ഫോറന്‍സിക് ലാബിനെ വിശ്വാസമില്ലെന്ന് ദിലീപ് പറഞ്ഞു. ഇവയില്‍ സര്‍ക്കാരിന്റെ സ്വാധീനമുണ്ടാകും. സര്‍ക്കാരിന്റെയും മാധ്യമങ്ങളുടേയും ഇരയാണ് താന്‍. നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരേ തെളിവുകള്‍ ഇല്ലാതെവന്നപ്പോള്‍ വിസ്താരം നീട്ടിവയ്ക്കാന്‍ മനപൂര്‍വം ക്രൈംബ്രാഞ്ച് ഈ കേസില്‍ പെടുത്തിയതെന്ന് ദിലീപ് പറഞ്ഞു. വധഗൂഢാലോചന കേസ് പോലീസ് അന്വേഷിക്കാതെ എന്തുകൊണ്ടാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് സംശയം

LEAVE A REPLY

Please enter your comment!
Please enter your name here