ന്യൂഡൽഹി: 2022- 2023 സാമ്പത്തിക വർഷത്തേയ്ക്കുള്ള പൊതുബ‌ഡ്‌ജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു തുടങ്ങി. ബ‌ഡ്‌ജറ്റിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് അവതരണം. ഡിജിറ്റൽ ബ‌ഡ്‌ജറ്റ് ആണ് അവതരിപ്പിക്കുന്നതെന്ന് സ്പീക്കർ അറിയിച്ചു.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ പരാമർശിച്ചുകൊണ്ടാണ് ബ‌ഡ്‌ജറ്റ് അവതരണം ആരംഭിച്ചത്. കൊവിഡിന്റെ വെല്ലുവിളികൾ നേരിടാൻ രാജ്യം തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും പാർപ്പിടവും വെള്ളവും ഊർജവുമാണ് സർക്കാരിന്റെ മുഖ്യ ലക്ഷ്യം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നു. ഇന്ത്യയുടെ വളർച്ച മറ്റ് രാജ്യങ്ങളേക്കാൾ മികച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആത്മനിർഭർ ഭാരതിന് മുഖ്യ പ്രാധാന്യം നൽകും. ഈ സാമ്പത്തിക വർഷം 9.2 ശതമാനം വളർച്ചയുണ്ടാകും. അടുത്ത 25 വർഷത്തേക്കുള്ള വികസന രേഖയാണ് ഈ ബ‌ഡ്‌ജറ്റെന്നും മന്ത്രി അറിച്ചു. നാലു കാര്യങ്ങൾക്കാണ് 2022 പൊതുബ‌ഡ്‌ജറ്റിൽ ഊന്നൽ നൽകുന്നത്. പി എം ഗതിശക്തി പദ്ധതി, സമഗ്ര വികസനം,ഉത്പാദന വികസനം, നിക്ഷേപ പ്രോത്സാഹനം.

മറ്റ് പദ്ധതികൾ

ഐ ടി റിട്ടേൺ രണ്ട് വർഷത്തിനകം പുതുക്കി ഫയൽ ചെയ്യാം

ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം

3.8 കോടി വീടുകളിൽ കുടിവെള്ളം

സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടിയുടെ സാമ്പത്തിക സഹായം,

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക് ഫൈബർ കേബിൾ

വനിതാ ശിശു ക്ഷേമത്തിന് മൂന്ന് പദ്ധതികൾ

ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് മേഖലയ്ക്ക് പ്രോത്സാഹനം

5ജി സ്പെക്ട്രം ലേലം ഈ വർഷം

വ്യവസായ വികസനത്തിനായി ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി

ഇ-പാസ്‌പോർട്ട് ഈ വർഷം മുതൽ

പി എം ആവാസ് യോജനയിൽ 80 ലക്ഷം വീടുകൾ

ദേശീയ മാനസികാരോഗ്യ പദ്ധി ഉടൻ

തൊഴിലുറപ്പ് പദ്ധതിയ്ക്ക് കൂടുതൽ തുക വിലയിരുത്തും.

എൽ ഐസിയുടെ സ്വകാര്യവത്ക്കരണം വൈകില്ല

യുവാക്കൾ, സ്ത്രീകൾ,കർഷകർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ലക്ഷ്യം

ചെറുകിട ഇടത്തരം മേഖലകൾക്ക് രണ്ട് ലക്ഷം കോടി

അഞ്ച് നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാർ

 

കാർഷിക മേഖല

9 ലക്ഷം ഹെക്ടർ

നെല്ലിനും ഗോതമ്പിനും താങ്ങുവില

ജൽ ജീവൻ മിഷന് 60000 കോടി

ജൈവകൃഷിക്കായി പ്രത്യേക പദ്ധതി

വിളകളുടെ സംഭരണം കൂട്ടും

താങ്ങുവിലയ്ക്കായി 2.7 ലക്ഷം കോടി

കർഷകർക്ക് വൻ ആനുകൂല്യങ്ങൾ

കർഷകർക്കായി കിസാൻ ഡ്രോണുകൾ

വിളകൾക്ക് താങ്ങുവില നൽകാൻ 2.37 ലക്ഷം കോടി

വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കും

കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കും

 

പ്രതിരോധം

പ്രതിരോധ മേഖലയിൽ ഇറക്കുമതി കുറയ്ക്കും

68 ശതമാനം പ്രതിരോധ മേഖലയിലെ വാങ്ങൽ രാജ്യത്തിനകത്ത് നിന്നും

 

 

ഗതാഗതം

ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം

ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കും

നഗരങ്ങളിൽ ഗ്രീൻ വാഹനങ്ങൾ

കവച് എന്ന പേരിൽ 2000 കി.മീറ്ററിൽ പുതിയ റോഡ്
100 പുതിയ കാർഗോ ടെർമിനലുകൾ
7 ഗതാഗത മേഖലകളിൽ അതിവേഗ വികസനം
100 പുതിയ കാർഗോ ടെർമിനലുകൾ

മലയോര ഗതാഗതത്തിന് പുതിയ പദ്ധതി

മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ട്രെയിനുകൾ

2000 കിലോമീറ്റർ റെയിൽവേ ശൃംഖല വർദ്ധിപ്പിക്കും

 

വിദ്യാഭ്യാസം

ഓരോ ക്ളാസിനും ഓരോ ചാനൽ പദ്ധതി നടപ്പാക്കും

ഡിജിറ്റൽ ക്ളാസിന് 200 പ്രാദേശിക ചാനൽ

ഡിജിറ്റൽ സർവകലാശാല തുടങ്ങും

രണ്ട് ലക്ഷം അങ്കണവാടികൾ നവീകരിക്കും

 

ബാങ്കിംഗ്

75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ സ്ഥാപിക്കും

ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളെ ബന്ധിപ്പിച്ച് കോർ ബാങ്കിംഗ് സംവിധാനം

സെസ് നിയമത്തിന് പകരം പുതിയ ചട്ടം കൊണ്ടുവരും

പ്രത്യേക സാമ്പത്തിക മേഖലാ നിയമം സമഗ്രമായി മാറ്റും

LEAVE A REPLY

Please enter your comment!
Please enter your name here