ന്യു യോർക്ക്: രണ്ട് മാസം മുൻപ്  അന്തരിച്ച  ചങ്ങനാശേരി മാമൂട്  വാട്ടുപറമ്പിൽ തോമസ് വർഗീസിന്റെ ഭാര്യ എൽസി തോമസ്( 76) സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതയായി. വൈക്കം കലിങ്കൽ  കുടുംബാംഗമാണ്. 1976-ൽ അമേരിക്കയിലെത്തി. സൈക്കിയാട്രി നഴ്സ് ആയി 35 വർഷത്തോളം  സേവനമനുഷ്ഠിച്ചു .    

മലയാളി അസ്സോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ലൈഫ് മെമ്പറും കേരള കാത്തലിക്ക് അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് സ്ഥാപകാംഗവുമായ  തോമസ് വർഗീസ് ഡൽഹി പോലീസിൽ സബ് ഇൻസ്‌പെക്ടർ ആയിരുന്നു.  ഹൈജമ്പിൽ കേരള സ്റ്റേറ്റ്  ചാമ്പ്യനായിരുന്നു. രണ്ടു മാസം മുൻപായിരുന്നു അദ്ദേഹം വിട പറഞ്ഞത്. അദ്ദേഹത്തിന്റെ പിന്നാലെ സഹധര്മ്മിണിയും ഇപ്പോൾ യാത്രയായി. 

മക്കൾ:  ജോഷി തോമസ്, ജോബി തോമസ്. മരുമകൾ അനിജ   മാളിയേക്കൽ. കൊച്ചുമക്കൾ: ജെനി തോമസ്, ജാസ്മിൻ തോമസ്.

പൊതുദര്ശനവും സംസ്കാരവും: ഫെബ്രുവരി 3 വ്യാഴം: പൊതുദർശനം രാവിലെ  8:30   മുതൽ 11  വരെ: മാത്യു ഫ്യുണറൽ ഹോം, 2508 സ്റ്റാറ്റൻ ഐലൻഡ്, ന്യു യോർക്ക്-10314  

തുടർന്ന് 11: 45-നു  സംസ്കാര ശുശ്രുഷ സെന്റ് റീറ്റ ചർച്ചിൽ, 281  ബ്രാഡ്‌ലി അവന്യു,  സ്റ്റാറ്റൻ ഐലൻഡ്, ന്യു യോർക്ക് 10314

സംസ്കാരം ഫെയർവ്യൂ സെമിത്തേരിയിൽ ഭർത്താവിന്റെ കല്ലറക്കു സമീപം.  1852 വിക്ടറി ബുലവാർഡ്, സ്റ്റാറ്റൻ ഐലൻഡ്, ന്യു യോർക്ക്-10314

LEAVE A REPLY

Please enter your comment!
Please enter your name here