വിമാന യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന പതിനാറു വയസ്സുകാരനെ ലൈംഗികമായി സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത കേസില്‍ ഇന്ത്യക്കാരന് ജയില്‍ ശിക്ഷ വിധിച്ച് കോടതി. 2019 ഏപ്രിലില്‍ നടന്ന ലൈംഗിക അതിക്രമത്തിനുള്ള ശിക്ഷയാണ് ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. പതിനാറുകാരനെ ലൈംഗികമായി സ്പര്‍ശിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇന്ത്യന്‍ വംശജനായ നീരജ് ചോപ്രയെ പതിനഞ്ച് മാസത്തെ ജയില്‍ ശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്.

മിനിയാപൊളിസിലെ ഫെഡറല്‍ കോടതിയില്‍ ജഡ്ജി നാന്‍സി ഇ ബ്രേസലാണ് ശിക്ഷ വിധിച്ചതെന്ന് ആക്ടിംഗ് പ്രോസിക്യൂട്ടര്‍ ചാള്‍സ് ജെ കോവാറ്റ്‌സ് പറഞ്ഞു. 2019ല്‍ ബോസ്റ്റണില്‍ നിന്ന് മിനിയാപൊളിസിലേക്കുള്ള യാത്രയ്ക്കിടെയാണ് നീരജ് ചോപ്ര തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന പതിനാറു വയസ്സുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.

നീരജ് ചോപ്ര തന്റെയും കുട്ടിയുടെയും കാലുകള്‍ മറയ്ക്കുന്നതുപോലെ മടിയില്‍ ഒരു ഷാളിട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ലൈംഗികമായി സ്പര്‍ശിക്കാന്‍ തുടങ്ങി. പലതവണ മോശമായ സ്പര്‍ശനമുണ്ടായതോടെ കുട്ടി എതിര്‍ത്തുവെങ്കിലും ഇയാള്‍ ഇത് അവഗണിച്ച് ലൈംഗിക അതിക്രമം തുടരുകയായിരുന്നു. ഇതോടെ കുട്ടി കരയാന്‍ തുടങ്ങി. പതിനാറുകാരന്റെ തൊട്ടുമുന്‍പിലത്തെ സീറ്റിലിരുന്ന മൂത്ത സഹോദരന്‍ കരയുന്നത് കണ്ട് കാര്യമന്വേഷിക്കുകയും വിവരം മറ്റൊരു സീറ്റിലായിരുന്ന അച്ഛനെ അറിയിക്കുകയും ചെയ്തു.

ഇതോടെ നീരജ് ചോപ്രയെ പിടികൂടുകയായിരുന്നു. വിമാനം മിനിയാപൊളിസില്‍ എത്തിയപ്പോള്‍ 41കാരനായ ഇയാളെ പോലീസിന് കൈമാറുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here