ഹൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ( കെ എച്ച് എന്‍ എ ) 2023 കണ്‍വന്‍ഷന്‍ ചെയര്‍മാനായി രഞ്ജിത് പിള്ളയെ (ഹ്യൂസ്റ്റന്‍) തെരഞ്ഞെടുത്തു. ഡോ.രാധ മേനോന്‍, ഡോ. കലാ ഷാഹി, ഗണേഷ് ഗോപാലപണിക്കര്‍, രേഷ്മ വിനോദ്, എന്നിവരെ ഉപാദ്ധ്യക്ഷന്‍മാരായും തെരഞ്ഞെടുത്തതായി ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു.

ഹൂസ്റ്റണില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ രഞ്ജിത് ഐ.ടി. സംരംഭകനാണ്. അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മകളിലും സാമൂഹിക സാംസ്‌കാരിക മേഖലകളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കര്‍മ്മനിരതനായ അദ്ദേഹം കെ എച്ച് എന്‍ എ യുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ക്രിയാത്മകമായ പങ്കു വഹിച്ചിരുന്നു. ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാലിക്കട്ട് എന്‍ ഐ ടി യില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. സ്‌കൂള്‍ – കോളജ് തലത്തില്‍ കലാ പ്രതിഭയായിരുന്ന രഞ്ജിത്തിനെ കേരള യൂണിവേഴ്‌സിറ്റി ബെസ്റ്റ് ആക്ടറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ ശ്രീരാമകൃഷ്ണ മിഷനുമായും സ്വാമി സത്യാനന്ദ സരസ്വതി ആശ്രമവുമായും അടുത്ത ബന്ധം പുലര്‍ത്തിപ്പോരുന്നു. കോളജ് വിദ്യാഭ്യാസ കാലത്തു തന്നെ ഏഷ്യാനെറ്റിലും 24 ന്യൂസിലും അവതാരകനായി പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം ഇപ്പോള്‍ അഞ്ജലി എന്റര്‍ടെയിന്‍മെന്റ് ആന്റ് പ്രൊഡക്ഷന്‍ കമ്പനി , സ്മാള്‍ ഇംപോര്‍ട്ടിംഗ് കമ്പനി എന്നിവയില്‍ മാനേജിംഗ് പാര്‍ട്ണറാണ്. തിരുവനന്തപുരം മംഗള ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമസ്ഥത വഹിക്കുന്ന കുടുംബാംഗമാണ്.

റിട്ട. പബ്ലിക് പ്രോസിക്യൂട്ടറും ഗുരുവായൂര്‍ ഭരണ സമിതി അംഗവും എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ചിറയിന്‍കീഴ് താലൂക്ക് പ്രസിഡന്റുമായ മധുസൂദനന്‍ പിള്ളയുടേയും മംഗല സ്‌കൂള്‍ മാനേജ്‌മെന്റ് അംഗവും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണുമായ പ്രേമ യുടേയും പുത്രനാണ്. ആറന്‍മുള അറയ്ക്കല്‍ കുടുംബാംഗം വിനിത നായരാണ് ഭാര്യ. 2023 ല്‍ ഹ്യൂസ്റ്റനില്‍ നടക്കുന്ന കണ്‍വെന്‍ഷനുവേണ്ടി അതിവിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത് എന്നും അത് കെ എച് എന്‍ എ യുടെ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും രഞ്ജിത് പിള്ള പറഞ്ഞു.

ആലുവയില്‍ നിന്നുള്ള ഡോ.രാധ മേനോന്‍ കാലിഫോര്‍ണിയ ആപ്പിള്‍ വാലിയിലാണ് താമസം. സ്വകാര്യ പ്രാക്ടീസ് നടത്തുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ തല്പരയായ രാധ മേനോന്‍ എ കെ എം ജി മുന്‍ പ്രസിഡന്റുമായിരുന്നു. എ എ പി ഐ, കെ എച്ച് എന്‍ എ എന്നീ സംഘടനകളില്‍ സജീവ പ്രവര്‍ത്തകയാണ്. കെ എച്ച് എന്‍ എ ലോസ് ആഞ്ചലസ് കണ്‍വന്‍ഷന്‍ മുന്‍ ചെയര്‍മാനായിരുന്നു. ടെന്നീസും സ്‌കീയിംഗും വിനോദമായി കാണുന്ന ഡോ.രാധ മേനോന് രണ്ട് പുത്രിമാരാണുള്ളത്.

എറണാകുളം സ്വദേശിയായ ഡോ. കലാ ഷാഹി വാഷിംഗ്ടണ്‍ ഡി സി ഫസ്റ്റ് ക്ലിനിക് ഹെല്‍ത്ത് കെയര്‍ സിസ്റ്റം മെഡിക്കല്‍ ഡയറക്ടറാണ്. സെക്കന്‍ഡ് ചാന്‍സ് അഡിക്ഷന്‍ സെന്റര്‍ മേരിലാന്‍ഡ് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ബിഹേവിയര്‍ ഹെല്‍ത്ത് റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഫൊക്കാന വനിതാ സമിതി ചെയര്‍ പേഴ്‌സണ്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഫെഡറേഷന്‍ ഓഫ് ശ്രീ നാരായണ അസോസിയേഷന്‍ സ് ഇന്‍ നോര്‍ത്ത് അമേരിക്ക (എന്റര്‍ടെയിന്‍മെന്റ് ചെയര്‍ പേഴ്‌സണ്‍), കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി എന്നിവയുടെ സജീവ പ്രവര്‍ത്തകയാണ്. ജീവകാരുണ്യ സംഘടനയായ താങ്ങും തണലും ,കരിസ്മ , സൊലാങ്, കരുണ എന്നിവയിലും സജീവമാണ്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക് നൃത്ത രൂപങ്ങളിലും ചിത്ര-ശില്പകലയിലും മികവ് തെളിയിച്ച കലാകാരിയാണ്.

എറണാകുളം സ്വദേശിയായ ഗണേഷ് ഗോപാല പണിക്കര്‍ ഫീനിക്‌സില്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. വെല്‍ഫെയര്‍ ഹോളിഡേയ്‌സ് ട്രാവല്‍ ഏജന്‍സി ഉടമയുമാണ്. ഭാരത് ഹെറിറ്റേജ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ പദവി വഹിക്കുന്നു. സെന്‍ട്രല്‍ ഒഹിയോ മലയാളി അസോസിയേഷന്‍,അയ്യപ്പ ഭജന സംഘം, കേരള ഹിന്ദൂസ് ഓഫ് അരിസോണ , അരിസോണ മലയാളി അസോസിയേഷന്‍, ചിന്‍മയ മിഷന്‍ ഫീനിക്‌സ്, യൂത്ത് ആര്‍ട്ടിസ്റ്റ് ഡവലപ്‌മെന്റ് അസോസിയേഷന്‍ ഫോമ എന്നീ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനാണ്.

കോഴിക്കോട് സ്വദേശിയായ രേഷ്മ വിനോദ് ടെക്‌സാസിലാണ് ഹ്യൂസ്റ്റണിലാണ് താമസിക്കുന്നത്. ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ , ഹൂസ്റ്റണ്‍ കേരള ഹിന്ദു സൊസൈറ്റി, ഹൂസ്റ്റണ്‍ ശ്രീ നാരായണ ഗുരു മിഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ നഴ് സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകയാണ്. ഫ്‌ലവേഴ്‌സ് ടി.വി യുടെ യുഎസ് എ ആങ്കറായും മല്ലു കഫേ റേഡിയോ യു എസ്എ ആര്‍ ജെ യായും പ്രവര്‍ത്തിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here