കൊളറാഡോ : ഫോമാ 2022 – 24 കാലഘട്ടത്തിലേക്കുള്ള കമ്മറ്റിയുടെ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കേരള അസോസിയേഷൻ ഓഫ് കൊളറാഡോയെ പ്രതിനിധീകരിച്ച്  രേഷ്മ  രഞ്ജൻ,

കാല്പനിക കവിയും എഴുത്തുകാരിയും, മുൻ അധ്യാപികയുമായ രേഷ്മ രഞ്ജൻ 2019 മുതൽ 2021 വരെ കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ ലിറ്ററേച്ചർ ആൻഡ് യുവ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു,  കെഎഒസിയുടെ വിവിധ ബോധവൽക്കരണ സെമിനാറുകൾക്കും , പരിപാടികൾക്കും   നേതൃത്വം നൽകിയിട്ടുണ്ട്. കരകൗശല നിർമ്മിതി, സാഹിത്യ രചന, പ്രസംഗം, നാടകകളരി, തുടങ്ങി വ്യത്യസ്തമായ പരിശീലന ക്ളാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. .  2019, 2020, 2021 വർഷങ്ങളിലെ  കെഎഒസി മൈൽ ഹൈ കേരളം മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കെഎഒസിയുടെ സോഷ്യൽ മീഡിയയുടെ മേൽനോട്ടവും വഹിച്ചിട്ടുണ്ട്. 

ഫോമാ വിമൻസ് ഫോറം അംഗങ്ങളായ ലാലി കളപ്പുരയ്ക്കൽ, ജാസ്മിൻ പരോൾ, ഷൈനി അബൂബക്കർ ജൂബി വള്ളിക്കളം തുടങ്ങിയവരുടെ കൂടെ വിവിധ പരിപാടികളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു, നിലവിൽ ഫോമയുടെ വെസ്റ്റേൺ റീജിയൻ വിമൻസ് ഫോറത്തിൽ  കെഎഒസിയുടെ പ്രതിനിധിയാണ്, ഫോമയുടെ  ബാലരാമപുരത്തെ കൈത്തറി കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള  ധനസമാഹരണ ടീമിന്റെ ഭാഗമായിരുന്നു .ഫോമാ മയൂഖം 2021 പരിപാടിയുടെ  സോഷ്യൽ മീഡിയയുടെ ഭാഗമായി  പിന്നണിയിൽ പ്രവർത്തിക്കുകയൂം ചെയ്തു. നിലവിലെ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെയും  ഫോമാ വെസ്റ്റേൺ റീജിയൻ ആർവിപി ജോസ് വടകരയുടെയും നേതൃത്വത്തിൽ ഫോമ വിമൻസ് ഫോറത്തിന്റെ  ഭാഗമായും പ്രവർത്തിച്ചു വരുന്നു. കൂടാതെ ഫോമാ ന്യൂസ് ടീമിന്റെ ഭാഗമായും പ്രവർത്തിക്കുന്നു,

ഐക്യം ഫൗണ്ടേഷന്റെ സജീവ ഭാഗമായി കുട്ടികൾക്കായുള്ള വിവിധ ശില്പശാലകൾ സംഘടിപ്പിക്കാറുള്ള രേഷ്മ രഞ്ജന്റേതായി പതിമൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  
ഫോമാ ടീമിന്റെ  ഭാഗമാകുന്നതിലൂടെ, സമൂഹത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിലകൊള്ളുവാനും അവരുടെ ശബ്ദമാകുവാനും ആഗ്രഹിക്കുന്നു.

കുടുംബവുമൊത്ത് കൊളറാഡോയിൽ താമസം, ഭർത്താവ് ജയൻ കൊടിയാട്ട്  മനോൾ , മക്കൾ നന്ദ ജയൻ, വേദ ജയൻ.

വാർത്ത : ജോസഫ് ഇടിക്കുള.

 
 
 

LEAVE A REPLY

Please enter your comment!
Please enter your name here