ന്യൂ ഡൽഹി: നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പശ്ചിമ ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെുപ്പ്. നാല് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സാഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പശ്ചിമ ബംഗാളിലെ അസൻസോളിലാണ് ലോക്‌സഭിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്. ഇവിടെ തന്നെ ബല്ലിഗുഞ്ചെ നിയമസഭാ മണ്ഡലം, ഛത്തീസ്ഗഡിലെ ഖൈരാഗഡ്, ബിഹാറിലെ ബോചഹൻ, മഹാരാഷ്ട്രയിലെ കോലാപൂർ നോർത്ത് അസംബ്ലി സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.

മാർച്ച് 24 ന് മുൻപ് നാമനിർദ്ദേശ പത്രിക സമർപ്പിക്കണം. 25 ന് സൂക്ഷ്മ പരിശോധന. 28 വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. ഏപ്രിൽ 12 നാണ് വോട്ടെടുപ്പ്. ഏപ്രിൽ 16 ന് വോട്ടെണ്ണും. 2022 ജനുവരി ഒന്നിന് നിലവിലുള്ള വോട്ടർപട്ടിക അനുസരിച്ചാണ് വോട്ടെടുപ്പ് നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here