ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടന ജനഹല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ ജി23 നേതാക്കള്‍. സംഘടന ജനറല്‍ സെക്രട്ടറിയായി ഉത്തരേന്ത്യന്‍ രാഷ്ട്രീയം അറിയുന്ന പരിചയ സമ്പത്തുളള ഒരാളെ കൊണ്ടു വരണം. മുതിര്‍ന്ന നേതാവ് ഭൂപിന്ദര്‍ ഹൂഡ ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ജി23 നേതാക്കള്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണും.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ ഇന്നലെയാണ് ജി23 ലെ മുതിര്‍ന്ന നേതാവ് ഭൂപിന്ദര്‍ ഹൂഡ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. സംഘടന ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് കെ.സി വേണുഗോപാലിനെ മാറ്റണമെന്നായിരുന്നു ഉന്നയിച്ച പ്രധാന ആവശ്യം. ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ഹിന്ദിയും അറിയുന്ന പരിചയ സമ്പന്നനായ ഒരാളെയാകണം തല്‍സ്ഥാനത്ത് നിയമിക്കേണ്ടതെന്നുംഹൂഡ രാഹുലിനെ അറിയിച്ചു. ജി23 പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിലിട്ടില്ലെന്ന് വ്യക്തമാക്കിയ ഹൂഡ വലിയ തീരുമാനങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് എടുക്കണമെന്ന് രാഹുലിനോട് ആവര്‍ത്തിച്ചു.

പ്രവര്‍ത്തനരീതിയില്‍ മാറ്റം അനിവാര്യമെന്നും എലലാവരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും സോണിയ ഗാന്ധിയുമായുളള ഫോണ്‍ സംഭാഷണത്തില്‍ ഗുലാം നബി ആസാദും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മോദിയല്ല പാര്‍ട്ടിയെ തകര്‍ക്കുന്നത്, നേതൃനിരയിലഒളളവരാണെന്നും മനീഷ് തിവാരി പ്രതികരിച്ചു. നവജ്യോത് സിങ് സിദ്ദു പാര്‍ട്ടിയെ തകര്‍ത്തു. പദവി നല്‍കിയവര്‍ ഇതിന് മറുപടി നല്‍കണമെന്നും മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here