ന്യൂജേഴ്‌സി:  പാറ്റേഴ്സൺ സെയിന്റ് ജോർജ് സീറോ മലബാർ പള്ളി ഇടവകാംഗമായ ചിക്കാഗോ രൂപതയിലെ വൈദിക വിദ്യാർത്ഥി (Seminarian)  ബ്ര. മൈക്കിൾ ജെയിംസിന്റെ ഉടുപ്പ് ഇടീൽ ചടങ്ങ് (vestition & Karoya) നാളെ ശനിയാഴ്ച്ച രാവിലെ 10.30 ന് പാറ്റേഴ്സൺ സെയിന്റ് ജോർജ് സീറോ മലബാർ പള്ളിയിൽ നടക്കും. ചിക്കാഗോ രൂപത അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിൽ നിന്നായിരിക്കും മൈക്കിൾ വൈദിക പദവിയിലേക്കുള്ള ആദ്യ പടിയിൽ അണിയേണ്ട സഭ വസ്ത്രങ്ങൾ ഏറ്റുവാങ്ങുക. ചിക്കാഗോ രൂപതയിലെയും സമീപ പ്രദേശങ്ങളിലെയും വൈദികരും സന്യസ്തരും ചടങ്ങിൽ പങ്കെടുക്കും

ചിക്കാഗോ സീറോ മലബാർ രൂപതയിൽ വൈദിക വിദ്യാർത്ഥിയാകുന്ന പാറ്റേഴ്സൺ ഇടവകയിലെ രണ്ടാമത്തെയാളാണ് ബ്ര. മൈക്കിൾ ജെയിംസ്. ന്യൂജേഴ്സിയിലെ പാർസിപ്പനി സ്വദേശിയായ ജെയിംസ് -ഷേർളി ദമ്പതികളുടെ മകനാണ് മൈക്കിൾ.  റോബി- സിസി കുട്ടപ്പശ്ശേരി ദമ്പതികളുടെ മകൻ ബ്ര. സാം കുട്ടപ്പശ്ശേരിയാണ് മൈക്കിളിനു മുൻപ് പാറ്റേഴ്സൺ ഇടവകയിൽ നിന്ന്വൈദിക വിദ്യാർത്ഥിയായി ചിക്കാഗോ രൂപതയിൽ ചേർന്നത്. സാം ഇപ്പോൾ റോമിൽ തിയോളജി വിദ്യാർത്ഥിയാണ്. \

നാളത്തെ ചടങ്ങിൽ പങ്കെടുക്കുന്നവർ റ്വിലെ 10.15 നു മുൻപായി പള്ളിയിൽ പ്രവേശിച്ച് തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഇരിക്കേണ്ടതാണെന്ന് വികാരി ഫാ. തോമസ് മങ്ങാട്ട് മത്തായി , ട്രസ്റ്റിമാരായ ജോർജ് ജോസഫ്, മാത്യു കുരിയാക്കോസ് ചെറയിൽ, ജസ്റ്റിൻ ജോസഫ് എന്നിവർ അറിയിച്ചു. 

ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി ലൈവ് ആയി കാണുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ലിങ്ക്:

https://youtu.be/OH7JIPatMwU

LEAVE A REPLY

Please enter your comment!
Please enter your name here