യേശുദേവന്‍റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും ആഘോഷപൂര്‍വമായ പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു.

എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ബസലിക്കയില്‍സംഘടിപ്പിച്ച ഉയിര്‍പ്പുതിരുകര്‍മങ്ങള്‍‍ക്ക് സിറോ മലബാര്‍സഭാ മേജര്‍ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍മാര്‍ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു.

പരിസ്ഥിതി മലിനീകരണം, അക്രമം,അഴിമതി,ചൂഷണം തുടങ്ങിയ മനുഷ്യ ജീവനു ഹാനികരമാകുന്ന വിപത്തുകള്‍ക്കെതിരെ പൊരുതാന്‍സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും കഴിയണമെന്ന് ഈസ്റ്റര്‍ദിന സന്ദേശത്തില്‍മാര്‍ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു

കൊച്ചി സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലെ പ്രാർഥനയ്ക്ക് ബിഷപ്പ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കാർമികനായി.

തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ രാവേറെ വൈകിയും പ്രാര്‍ത്ഥനയിലായിരുന്നു വിശ്വാസികള്‍. കുര്‍ബാനയ്ക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം സൂേസപാക്യം നേതൃത്വം നല്‍കി.

തൃശൂർ പഴഞ്ഞി സെന്റ്. മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഉയിർപ്പ് ശുശ്രൂഷകൾ പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ചു. മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ മുഖ്യകാർമികത്വം വഹിച്ചു. ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണത്തിലും ഒട്ടേറെ വിശ്വാസികൾ അണിനിരന്നു.

കൊച്ചി എളംകുളം സെന്‍റ് മേരീസ് സൂനോറോ പാത്രിയാര്‍ക്കാ കത്തീഡ്രലില്‍ സംഘടിപ്പിച്ച ഉയിര്‍പ്പുദിന പ്രാര്‍ഥനയ്ക്ക് യാക്കോബായ സഭ അങ്കമാലി ഭദ്രാസന ഹൈറേഞ്ച് മേഖല മേധാവി ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് കത്തിഡ്രലിൽ നടന്ന ഉയിർപ്പ് ശുശ്രീഷക്കും പ്രദക്ഷിണത്തിനും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാത്തോലിക്ക ബാവ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here