പെന്‍സില്‍വാനിയ: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ദേശീയപാതയില്‍ അറുപതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഷൂയില്‍കില്‍ കൗണ്ടിയിലെ ഇന്റര്‍സ്റ്റേറ്റ് 81 ഹൈവേയിലാണ് സംഭവം. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്നാണ് കാറുകളും ട്രക്കുകളുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുട്ടിയിടിച്ച് അപകടമുണ്ടായത്.

ട്രക്കുകളും ട്രാക്ടര്‍ ട്രെയിലറുകളും കാറുകളും ഉള്‍പ്പെടെ അറുപതോളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി റോഡ് കാണാന്‍ കഴിയാതെ വന്നതാണ് കൂട്ടിയിടി ഉണ്ടായത്. മഞ്ഞുമൂടിയ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനങ്ങള്‍ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കാറുകള്‍ റോഡില്‍ നിന്ന് തെന്നിമാറുന്നതും ട്രക്കുകള്‍ കാറുകള്‍ക്ക് മുകളിലേക്ക് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡ്രൈവര്‍മാരില്‍ ചിലര്‍ രക്ഷതേടി വാഹനത്തില്‍നിന്ന് പുറത്തിറങ്ങി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. കൂട്ടിയിടിയെത്തുടര്‍ന്ന് ചില വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഇവയില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുന്നതും ദൃശ്യമാണ്.

 

അപകടത്തേത്തുടര്‍ന്ന് ദേശീയപാതയില്‍ കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു. ഇത് അടിയന്തര രക്ഷാപ്രവര്‍ത്തനത്തേയും സാരമായി ബാധിച്ചു. രക്ഷാപ്രവര്‍ത്തകരെത്തിയാണ് അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here