പെൻസിൽവേനിയ : പെൻസിൽവേനിയയിലെ പോട്ട്സ്‍വില്ലി മൈനേഴ്സ് വില്ല എക്സിറ്റിൽ തിങ്കളാഴ്ച ഉണ്ടായ കനത്ത ഹിമപാതത്തിൽ 40ൽ അധികം വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തില്‍ 5 പേർ മരിക്കുകയും 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാവിലെ പത്തരയോടെയാണ് കനത്ത ഹിമപാതത്തിൽപെട്ട വാഹനങ്ങൾ റോഡിൽ നിന്നും തെന്നിമാറിയും, കൂട്ടിയിടിച്ചും അപകടം ഉണ്ടായത്.

അപകടത്തെ തുടർന്ന് ഇന്റർ സ്റ്റേറ്റ് പാതകൾ അടച്ചത് വാഹനഗതാഗതം പൂർണമായും സ്തംഭിപ്പിച്ചു. കനത്ത ഹിമപാതത്തിൽ നൂറു കണക്കിന് ആളുകൾക്കാണ് കാറിനകത്തു മണിക്കൂറുകളോളം കഴിഞ്ഞു കൂടേണ്ടി വന്നത്. മൂന്ന് ട്രാക്ടർ ടെയ്‍ലറുകള്‍ക്ക് തീപിടിച്ചതും അപകടത്തിന്റെ ഗൗരവം വർധിപ്പിച്ചു. തീയും പുകയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിൽ തടസ്സമായി. മരിച്ചവരുടെയോ, പരുക്കേറ്റവരുടെയോ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here