കൊച്ചി: രാജ്യത്തെ മുന്‍നിര ക്രൗഡ് ഫണ്ടിങ് ഏജന്‍സിയായ മിലാപ് ഡോട്ട് ഓര്‍ഗ് (Milaap.org ) മിലാപ് ഗ്യാരണ്ടിയെന്ന പുതിയ ക്രൗഡ് ഫണ്ടിങ് പാക്കേജ് അവതരിപ്പിച്ചു. ദാതാക്കള്‍ക്ക് മികച്ച പരിരക്ഷ ഉറപ്പാക്കുന്നുവെന്നതാണ് മിലാപ് ഗ്യാരണ്ടിയുടെ പ്രത്യേകത. ധനസമാഹരണത്തില്‍ സംഭവിക്കാവുന്ന തട്ടിപ്പുകളുണ്ടാവാതെ പണം നല്‍കുന്നവര്‍ക്ക് പൂര്‍ണമായി റീഫണ്ട് ഉറപ്പാക്കുന്ന രാജ്യത്തെ തന്നെ ആദ്യസംരഭമാണിത്.

ഈ രംഗത്ത് തട്ടിപ്പുകള്‍ നടന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും തങ്ങളുടെ ദാതാക്കള്‍ മിലാപിലൂടെ ചെയ്തത് മികച്ച പ്രവര്‍ത്തനമാണെന്ന് മിലാപ് സ്ഥാപകനും പ്രസിഡന്റുമായ അനോജ് വിശ്വനാഥന്‍ പറഞ്ഞു. ‘വിശ്വസനീയമായ ഒരു ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോം രൂപീകരിക്കുന്നതിന് സാധിച്ചു. ധനസമാഹരണം നടത്തുന്നവരുടെ പശ്ചാത്തല പരിശോധനകളിലുണ്ടായ നിരന്തരമായ നിരീക്ഷണവും ശ്രദ്ധയുമാണ് ഇതു സാധ്യമാക്കിയത്. പണം നല്‍കുന്നവരുടെ ഓരോ രൂപയും ശരിയായ വ്യക്തിയിലേയ്ക്കും ലക്ഷ്യത്തിലേയ്ക്കും പോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്’ എന്നും അദ്ദേഹം പറഞ്ഞു.

ഇക്കാലത്തിനിടെ 70 ലക്ഷത്തിലേറെ വരുന്ന ദാതാക്കളുണ്ടായെന്നതു തന്നെയാണ് ക്രൗഡ് ഫണ്ടിങില്‍ മിലാപ് ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ പ്ലാറ്റ്ഫോമുകളിലൊന്നാണെന്നതിനു തെളിവെന്നും അദ്ദേഹം പറഞ്ഞു. സമാഹരിച്ച ഫണ്ടുകളില്‍ 0.1 ശതമാനം മാത്രമാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. പോളിസിയനുസരിച്ച് ധനസമാഹരണം നടത്തുന്നവര്‍ മുഴുവന്‍ തുകയും ദാതാക്കള്‍ക്ക് തിരിച്ചു നല്‍കേണ്ടതുണ്ട്. ക്യാംപെയ്ന്‍ ഓര്‍ഗനൈസര്‍മാരുടെ ഭാഗത്ത് പിഴവുണ്ടായാല്‍ പരിഹരിക്കുന്നതിന് മിലാപ് ഒരു ബാക്ക് അപ് ഗ്യാരണ്ടി നല്‍കുന്നുണ്ട്. കൂടാതെ മിലാപ് സംഭാവനകളുടെ ദുരുപയോഗത്തില്‍ ഏര്‍പ്പെടുന്ന ക്യാംപെയ്നുകള്‍ക്കെതിരെ മിലാപ് വെരിഫിക്കേഷന്‍ ടീം ശക്തമായ നടപടിയും സ്വീകരിക്കും.

‘ഞങ്ങളുടെ ദാതാക്കള്‍ക്കുള്ള ഏറ്റവും സുരക്ഷിതമായ പ്രതിരോധ സംവിധാനമാണ് മിലാപ് ഗ്യാരണ്ടി. നിങ്ങളുടെ സംഭാവനകള്‍ എല്ലായ്പ്പോഴും ശരിയായ കൈകളില്‍ എത്തുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും’ എന്ന് മിലാപ് ട്രസ്റ്റ് ആന്‍ഡ് വെരിഫിക്കേഷന്‍ ഹെഡ് ചൈതന്യ തല്ലപ്പാക വ്യക്തമാക്കി. ‘തട്ടിപ്പുകള്‍ തടയുന്നതിനായുള്ള ഞങ്ങളുടെ സുരക്ഷാ അല്‍ഗോരിതവും ട്രസ്റ്റ് ആന്‍ഡ് വെരിഫിക്കേഷന്‍ ടീമും ഇതുറപ്പാക്കും’ എന്നുംഅവര്‍ പറഞ്ഞു.

മിലാപ് ഗ്യാരണ്ടി ആദ്യം ലഭ്യമാക്കുക മെഡിക്കല്‍ രംഗത്തെ ഫണ്ട് റൈസര്‍മാര്‍ക്കായിരിക്കും. തുടര്‍ന്ന് വിദ്യഭ്യാസ- സാമൂഹിക മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here